കൊച്ചി: കേരളം, പഞ്ചാബ്, കര്‍ണാടക, ഹരിയാന എന്നീ നാല് സര്‍ക്കിളുകളില്‍ മെച്ചപ്പെട്ട നെറ്റ്‌വർക്കും ഡിജിറ്റല്‍ സേവനങ്ങള്‍ അതിവേഗം ലഭിക്കുന്നതിനുമായി നിലവിലുള്ള സ്‌പെക്ട്രം പോര്‍ട്ട്ഫോളിയോ നവീകരിച്ച് വോഡഫോണ്‍ ഐഡിയ.
ഇതിന്റെ ഭാഗമായി ഈ നാല് സര്‍ക്കിളുകളില്‍ 4ജി നെറ്റ്‌വർക്ക് നവീകരിച്ചു. കേരളത്തിലും പഞ്ചാബിലും 3ജി നെറ്റ്‌വർക്ക് പൂര്‍ണ്ണമായും നിറുത്തലാക്കി.
കേരളത്തില്‍ 950ല്‍ അധികം സൈറ്റുകളില്‍ വോഡഫോണ്‍ ഐഡിയ 900MHz ബാന്‍ഡ് വിന്യസിച്ചിട്ടുണ്ട്. കൂടാതെ 2,500ല്‍ അധികം സൈറ്റുകളില്‍ എല്‍.ടി.ഇ 2100നെ 5MHzല്‍ നിന്ന് 10MHzലേക്ക് ഉയര്‍ത്തിയിട്ടുണ്ട്.
പഞ്ചാബില്‍ 1,200ല്‍ അധികം സൈറ്റുകളില്‍ എല്‍.ടി.ഇ 2500നെ 10MHzല്‍ നിന്ന് 20MHzലേക്ക് 4ജി സ്‌പെക്ട്രം ബാൻഡ്‌വിഡ്ത്ത് ഉയര്‍ത്തിയിട്ടുണ്ട്.
കര്‍ണാടകയില്‍ 1,000ല്‍ അധികം സൈറ്റുകളില്‍ എല്‍.ടി.ഇ 2100ല്‍ സ്‌പെക്ട്രം ബാൻഡ്‌വിഡ്ത്ത് 5MHzല്‍ നിന്ന് 10MHzലേക്ക് ഉയര്‍ത്തി.
ഹരിയാനയില്‍ എല്‍.ടി.ഇ 900ലെ സ്‌പെക്ട്രം ബാൻഡ്‌വിഡ്ത്ത് 5MHzല്‍ നിന്ന് 10MHzലേക്ക് ഉയര്‍ത്തി.
ഉപഭോക്താക്കളുടെ വര്‍ധിക്കുന്ന ഡിജിറ്റല്‍ ആവശ്യങ്ങള്‍ നിറവേറ്റുക, ശക്തമായ കണക്റ്റിവിറ്റി, വേഗമേറിയ ഡേറ്റ, മൊത്തത്തിലുള്ള മെച്ചപ്പെട്ട പ്രകടനം എന്നിവ ഉറപ്പാക്കുകയെന്നതാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് വോഡഫോണ്‍ ഐഡിയ ചീഫ് ടെക്‌നോളജി ഓഫീസര്‍ ജഗ്ബീര്‍ സിംഗ് പറഞ്ഞു.