ന്യൂഡൽഹി: വോഡഫോൺ ന്യൂസിലൻഡ് തങ്ങളുടെ നിഷ്ക്രിയ മൊബൈൽ ടവർ ആസ്തികൾ രണ്ട് ആഗോള നിക്ഷേപ സ്ഥാപനങ്ങൾ കൈകാര്യം ചെയ്യുന്ന ഫണ്ടുകൾക്ക് 1.05 ബില്യൺ ഡോളറിന് വിൽക്കുമെന്ന് ന്യൂസിലൻഡിലെ ഇൻഫ്രാസ്ട്രക്ചർ നിക്ഷേപ കമ്പനിയായ ഇൻഫ്രാറ്റിൽ ലിമിറ്റഡ് തിങ്കളാഴ്ച അറിയിച്ചു. ടെലികോം സ്ഥാപനങ്ങൾ കടം വെട്ടിക്കുറയ്ക്കുകയും അവരുടെ സജീവമായ മൊബൈൽ ആസ്തികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യാൻ പദ്ധതിയിടുന്നതായാണ് റിപ്പോർട്ടുകൾ. കഴിഞ്ഞയാഴ്ച, സ്പാർക്ക് ന്യൂസിലാൻഡ് അതിന്റെ ടവർ ബിസിനസിലെ 70% ഓഹരികൾ 900 മില്യൺ ഡോളറിന് വിൽക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ഏകദേശം 49.95% ഇൻഫ്രാറ്റിലിന്റെ ഉടമസ്ഥതയിലുള്ള വോഡഫോൺ ന്യൂസിലൻഡ്, ലണ്ടൻ ആസ്ഥാനമായുള്ള ഇൻഫ്രാറെഡ് ക്യാപിറ്റൽ പാർട്‌ണേഴ്‌സ്, ടൊറന്റോ ആസ്ഥാനമായുള്ള നോർത്ത്ലീഫ് ക്യാപിറ്റൽ പാർട്‌ണേഴ്‌സ് എന്നിവയ്ക്കാണ് 1,484 മൊബൈൽ ടവറുകൾ വിൽക്കുന്നത്.
ഓരോ വാങ്ങുന്നയാളും പുതിയ ടവർ എന്റിറ്റിയായ ടവർകോയുടെ 40 ശതമാനം ഓഹരി കൈവശം വയ്ക്കും, അതേസമയം, ഇൻഫ്രാറ്റിൽ ഈ വിൽപനയിൽ നിന്നുള്ള വരുമാനം വോഡഫോൺ ന്യൂസിലാൻഡിന്റെ 20% ഓഹരികൾ കൂടി സ്വന്തമാക്കാനായി നിക്ഷേപിക്കും. നിലവിലുള്ളതും പുതിയതുമായ ടവറുകളിലേക്കുള്ള പ്രവേശനത്തിനായി ടവർകോ വോഡഫോൺ ന്യൂസിലാൻഡുമായി 20 വർഷത്തെ കരാറിൽ ഏർപ്പെടും. അടുത്ത ദശകത്തിൽ ടവർകോ കുറഞ്ഞത് 390 അധിക സൈറ്റുകളെങ്കിലും നിർമ്മിക്കുമെന്ന് ഇൻഫ്രാറ്റിൽ പ്രസ്താവനയിൽ പറഞ്ഞു. അനുമതികൾക്ക് വിധേയമായി നാലാം പാദത്തിൽ വിൽപ്പന അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം, കാനഡയിലെ ബ്രൂക്ക്ഫീൽഡ് അസറ്റ് മാനേജ്‌മെന്റിന് വോഡഫോൺ ന്യൂസിലാൻഡിൽ 49.95% ഓഹരിയുണ്ട്.