Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ഫോക്‌സ്‌വാഗണുമായി പങ്കാളിത്തം പ്രഖ്യാപിച്ച് മഹീന്ദ്ര

ഡൽഹി: മഹീന്ദ്രയുടെ പുതിയ “ബോൺ ഇലക്ട്രിക് പ്ലാറ്റ്‌ഫോമിന്” എംഇബി (മോഡുലാർ ഇലക്ട്രിക് ഡ്രൈവ് മാട്രിക്‌സ്) ഇലക്ട്രിക് ഘടകങ്ങളുടെ ഉപയോഗം വർധിപ്പിക്കുന്നതിന് വാഹന നിർമ്മാതാക്കളായ ഫോക്‌സ്‌വാഗനുമായി പങ്കാളിത്തം പ്രഖ്യാപിച്ച് മഹീന്ദ്ര ആൻഡ് മഹീന്ദ്ര (എം ആൻഡ് എം). ഈ കരാർ മൂല്യനിർണ്ണയ ഘട്ടത്തിനായുള്ള ബൈൻഡിംഗ് നിയമങ്ങൾ, വിതരണത്തിന്റെ നോൺ-ബൈൻഡിംഗ് സാധ്യതകൾ എന്നിവ വിലയിരുത്തുമെന്ന് കമ്പനികൾ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. മൊബിലിറ്റി മേഖലയുടെ ആഗോള ഡീകാർബണൈസേഷനിലെ പ്രധാന ഘടകമായ ഇന്ത്യൻ വാഹന വിപണിയെ വൈദ്യുതീകരിക്കുക എന്നതാണ് ഈ രണ്ട് കമ്പനികളുടെയും പങ്കിട്ട ലക്ഷ്യം.
ബൈൻഡിംഗ് സപ്ലൈ എഗ്രിമെന്റ് ചർച്ച ചെയ്ത് 2022 അവസാനത്തോടെ അവസാനിപ്പിക്കുമെന്ന് കമ്പനികൾ അറിയിച്ചു. ഈ പങ്കാളിത്തത്തോടെ, മഹീന്ദ്ര അതിന്റെ ബോൺ ഇലക്ട്രിക് പ്ലാറ്റ്‌ഫോമിനായി ഇലക്ട്രിക് മോട്ടോറുകൾ, ബാറ്ററി സിസ്റ്റം ഘടകങ്ങൾ, ബാറ്ററി സെല്ലുകൾ തുടങ്ങിയ എംഇബി ഇലക്ട്രിക് ഘടകങ്ങൾ നിർമ്മിക്കാൻ ഉദ്ദേശിക്കുന്നു. എംഇബി ഇലക്ട്രിക് പ്ലാറ്റ്‌ഫോമും അതിന്റെ ഘടകങ്ങളും കാർ നിർമ്മാതാക്കളെ അവരുടെ വൈദ്യുതീകരിച്ച വാഹനങ്ങളുടെ പോർട്ട്‌ഫോളിയോ വേഗത്തിലും ചെലവ് കുറഞ്ഞതുമായ രീതിയിൽ സജ്ജീകരിക്കാൻ സഹായിക്കുന്നു.

X
Top