ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ഇന്ത്യന്‍ വാഹനവിപണിയിലെ സാധ്യത പരിശോധിക്കാന്‍ ഫോക്‌സ്‌വാഗണ്‍

യൂറോപ്പിലെ ഏറ്റവുംവലിയ കാര് നിര്മാതാക്കളായ ഫോക്സ്വാഗണ് ഇന്ത്യന് വാഹന വിപണിയുടെ സാധ്യത വീണ്ടും പരിശോധിക്കാനൊരുങ്ങുന്നു.

യൂറോപ്പിലും ചൈനയിലും ശ്രദ്ധകേന്ദ്രീകരിക്കാന് ലക്ഷ്യമിട്ടിരുന്ന കമ്പനി അമേരിക്കയും ചൈനയും തമ്മിലുള്ള സംഘര്ഷം കൂടിവരുന്ന സാഹചര്യത്തിലാണ് ഇന്ത്യന് വിപണിയെ പ്രതീക്ഷയോടെ നോക്കുന്നത്.

അമേരിക്കയ്ക്കപ്പുറം വളര്ച്ചസാധ്യതകളുള്ള വിപണിയെന്ന നിലയില് ഇന്ത്യയെ കാണുന്നതായി ഫോക്സ്വാഗണ് ഗ്രൂപ്പ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര് അര്ണോ അന്റിലിറ്റ്സ് പോര്ഷെ കണ്സള്ട്ടിങ് മാസികയ്ക്കു നല്കിയ അഭിമുഖത്തില് വ്യക്തമാക്കി. പുതിയ ലോകക്രമത്തില് ഇന്ത്യന് വിപണിയില് കൂടുതല് ശ്രദ്ധപതിപ്പിക്കുമെന്ന് അദ്ദേഹം പറയുന്നു.

ഇന്ത്യക്ക് വലിയ വളര്ച്ചസാധ്യതകളാണുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ഇന്ത്യന് കമ്പനികളായ മാരുതി സുസുക്കിയുമായും ടാറ്റ മോട്ടോഴ്സുമായും സഹകരണത്തിന് മുമ്പ് ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. ഇന്ത്യയിലെ ജനസംഖ്യ ചൈനയെ മറികടന്നു കഴിഞ്ഞു.

മാത്രമല്ല, രാജ്യത്തെ ജനതയുടെ 50 ശതമാനത്തോളം ചെറുപ്പക്കാരാണെന്നതും ഇന്ത്യയിലെ വാഹന വിപണിക്ക് സാധ്യത കൂട്ടുന്നുണ്ടെന്നാണ് വിലയിരുത്തലുകൾ.

ഇന്ത്യയിലെ ഏറ്റവും വലിയ എസ്.യു.വി. നിര്മാതാക്കളായ മഹീന്ദ്രയ്ക്ക് ഇലക്ട്രിക് വാഹനങ്ങള് നിര്മിക്കുന്നതിനുള്ള പാര്ട്സുകള് വിതരണം ചെയ്യുന്നതിനായി സഹകരണം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ഫോക്സ്വാഗണ് മുമ്പ് അറിയിച്ചിരുന്നു.

ഇന്ത്യന് നിരത്തുകളില് ഇലക്ട്രിക് വാഹനങ്ങള് വിന്യസിപ്പിക്കുന്നത് വേഗത്തിലാക്കുന്നതിനായി ഈ സഹകരണം തുടരാനും ഫോക്സ്വാഗണിന് താത്പര്യമുണ്ടെന്നാണ് അര്ണോ അന്റിലിറ്റ്സ് അറിയിച്ചിരിക്കുന്നത്.

കുറഞ്ഞ ചെലവില് ലഭിക്കുന്ന ഇലക്ട്രിക് എസ്.യു.വികള്ക്ക് ഇന്ത്യന് വാഹന വിപണിയില് വലിയ സാധ്യതയാണുള്ളത്. എന്നാല്, ചാര്ജിങ്ങ് സംവിധാനത്തിലെ അപര്യാപ്തത, വാഹനങ്ങളുടെ ഉയര്ന്ന വില എന്നിവയാണ് ഇലക്ട്രിക് വാഹനങ്ങള് സ്വീകരിക്കാന് ജനങ്ങള്ക്ക് മുന്നിലുള്ള വെല്ലുവിളി.

വിപണിയിലെ മേധാവിത്വം ഉറപ്പിക്കുന്നതിനായി ആഭ്യന്തര വാഹന നിര്മാതാക്കള് വിദേശ കമ്പനികളുമായി മത്സരിക്കുകയാണെന്നും ഫോക്സ്വാഗണ് അഭിപ്രായപ്പെട്ടു.

X
Top