Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

മണപ്പുറം ഫിനാന്‍സില്‍ ഓഹരി പങ്കാളിത്തം ഉയര്‍ത്തി വിപി നന്ദകുമാര്‍

തൃശൂര്‍: പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാന്‍സില്‍ ഓഹരി പങ്കാളിത്തം കൂട്ടി എംഡിയും സിഇഒയുമായ വിപി നന്ദകുമാര്‍.

വിപണിയിൽ നിന്നാണ് ഓഹരി സ്വന്തമാക്കിയത്. ജൂണ്‍ മൂന്നിന് 3.47 ലക്ഷം കോടി രൂപയ്ക്ക് 2 ലക്ഷം ഓഹരികളും ജൂണ്‍ നാലിന് 2.47 ലക്ഷം കോടി രൂപയ്ക്ക് 1.5 ലക്ഷം ഓഹരികളുമാണ് നന്ദകുമാര്‍ സ്വന്തമാക്കിയത്. മൊത്തം 5.94 കോടി രൂപയുടെ ഇടപാടാണ് നടത്തിയത്.

2024 മാര്‍ച്ച് വരെയുള്ള കണക്കനുസരിച്ച് 24.55 കോടി ഓഹരികള്‍, അതായത് 29 ശതമാനം ഓഹരി പങ്കാളിത്തമാണ് നന്ദകുമാറിന് മണപ്പുറം ഫിനാന്‍സിലുണ്ടായിരുന്നത്. കുടുംബാംഗങ്ങളുടേതടക്കം 35.20 ശതമാനം ഓഹരിയാണ് പ്രമോട്ടര്‍മാരുടെ കൈവശമുള്ളത്.

2023-2024 സാമ്പത്തിക വര്‍ഷത്തില്‍ മണപ്പുറം ഫിനാന്‍സിന്റെ വരുമാനം 32 ശതമാനം ഉയര്‍ന്ന് 8,848 കോടി രൂപയായിരുന്നു. ലാഭം ഇക്കാലയളവില്‍ 46 ശതമാനം വര്‍ധിച്ച് 2,192 രൂപയും.

കമ്പനിയുടെ പ്രമോട്ടര്‍മാര്‍, അതായത് കമ്പനിയുടെ നിലവിലെ പ്രവര്‍ത്തനങ്ങളെയും ഭാവി സാധ്യതകളെയും കുറിച്ച് കൃത്യമായി അറിയാവുന്ന, കമ്പനിയ്ക്കകത്ത് തന്നെയുള്ളവര്‍ ഓഹരി വാങ്ങുന്നത് അവര്‍ക്ക് കമ്പനിയുടെ വളര്‍ച്ചയിലും പ്രകടനത്തിലുമുള്ള വിശ്വാസത്തെയാണ് സൂചിപ്പിക്കുന്നത്. ഇത് മറ്റ് ഓഹരി ഉടമകളിലും വിശ്വാസം ഉയര്‍ത്തും.

X
Top