Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

നിയോഡോവിനെ ഏറ്റെടുത്ത് ബിസിനസ് പ്ലാറ്റ്‌ഫോമായ വ്യാപാർ

ബാംഗ്ലൂർ: വെളിപ്പെടുത്താത്ത തുകയ്ക്ക് എസ്എഎഎസ് സ്റ്റാർട്ടപ്പായ നിയോഡോവിനെ ഏറ്റെടുത്ത് ബെംഗളൂരു ആസ്ഥാനമായുള്ള ബിസിനസ് അക്കൗണ്ടിംഗ് പ്ലാറ്റ്‌ഫോമായ വ്യാപാർ. വ്യാപാറിന്റെ ആദ്യ ഏറ്റെടുക്കലാണിത്, ഇത് തങ്ങളുടെ പ്രവർത്തനത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും, ചെറുകിട ഇടത്തരം വ്യവസായ മേഖലയെ ഉന്നമിപ്പിക്കാനുള്ള ശ്രമങ്ങൾ വേഗത്തിലാക്കുമെന്നും കമ്പനി അറിയിച്ചു. നിലവിലുള്ള നിക്ഷേപകരായ ഇന്ത്യമാർട്, ഇന്ത്യകോടൈന്റ്‌ എന്നിവരുടെ പങ്കാളിത്തത്തോടെ വെസ്റ്റ്ബ്രിഡ്ജ് ക്യാപിറ്റലിന്റെ നേതൃത്വത്തിൽ 30 ദശലക്ഷം ഡോളറിന്റെ സീരീസ്-ബി ഫണ്ടിംഗിന്റെ സമാഹരണം വ്യാപർ അടുത്തിടെ നടത്തിയിരുന്നു.

ബില്ലുകളും ജിഎസ്ടി ഇൻവോയ്‌സുകളും സൃഷ്‌ടിക്കാനും, ഇടപാടുകൾ നിയന്ത്രിക്കാനും ഇൻവെന്ററി വാങ്ങലുകളിൽ സ്‌മാർട്ട് തീരുമാനങ്ങൾ എടുക്കാനും, ഉടമകൾക്ക് സ്‌മാർട്ട്‌ഫോണിലെ അക്കൗണ്ടിംഗ് റിപ്പോർട്ടുകളിലേക്കുള്ള ആക്‌സസ് നൽകാനും വ്യാപാറിന്റെ മൊബൈൽ ഫസ്റ്റ് സൊല്യൂഷൻ ബിസ്സിനെസ്സുകളെ സഹായിക്കുന്നു. കമ്പനിയുടെ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാണ്. അതേസമയം, അർപിത് ഖണ്ഡേൽവാളും, അങ്കിത് കുമാർ അഗർവാളും ചേർന്ന് 2020-ൽ സ്ഥാപിച്ച നിയോഡോവ്, ചെറുകിട, ഇടത്തരം ബിസിനസുകൾക്ക് ടെലികോളിംഗ്, വിൽപ്പന ഇടപെടൽ പരിഹാരം എന്നീ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു.

X
Top