
ഗുജറാത്ത്: 135 മെഗാവാട്ടിലധികം സോളാർ പിവി മൊഡ്യൂളുകൾ വിതരണം ചെയ്യാൻ എൻടിപിസിയുമായി സഹകരിച്ചതായി വാരീ എനർജീസ് ലിമിറ്റഡ് അറിയിച്ചു. രാജസ്ഥാനിലെ ബാരൻ ജില്ലയിൽ സൗരോർജ പദ്ധതിക്കായി എൻടിപിസി ഫോട്ടോവോൾട്ടെയ്ക് മൊഡ്യൂളുകൾ ഉപയോഗിക്കും.
4 മാസത്തിനുള്ളിൽ ഓർഡർ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി വാരി എനർജീസ് പ്രസ്താവനയിൽ പറഞ്ഞു.
“ഞങ്ങളുടെ അത്യാധുനിക സോളാർ പിവി മൊഡ്യൂളുകൾ ലഭ്യമാക്കുന്നതിലൂടെ അത്തരം പദ്ധതികൾ ലക്ഷ്യം കൈവരിക്കുന്നതിനുള്ള മികച്ച അവസരമാണ് നൽകുന്നതെന്ന് വാരീ ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഹിതേഷ് ദോഷി പറഞ്ഞു.
12 ജിഗാവാട്ട് ശേഷിയുള്ള, ഇന്ത്യയിലെ ഏറ്റവും വലിയ സോളാർ മൊഡ്യൂൾ നിർമ്മാതാക്കളാണ് വാരീ എനർജി. ഇന്ത്യയിലും ലോകമെമ്പാടും ഒന്നിലധികം സ്ഥലങ്ങളിൽ കമ്പനിക്ക് സാന്നിധ്യമുണ്ട്.
വൈദ്യുതി മന്ത്രാലയത്തിന് കീഴിലുള്ള എൻ ടി പി സി, ഇന്ത്യയിലെ ഏറ്റവും വലിയ ഊർജ്ജോത്പാദന സ്ഥാപനമാണ്.