രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

സംസ്ഥാനത്തെ ദിവസ വേതന, കരാർ ജീവനക്കാരുടെ വേതനം 5% വർധിപ്പിച്ചു

കേരള സർക്കാരിന് കീഴിൽ ജോലി ചെയ്യുന്ന താത്കാലിക കരാർ ജീവനക്കാരുടെ ദിവസ വേതനം അഞ്ച് ശതമാനം വർധിപ്പിച്ചതായി ‌ധനവകുപ്പ് മന്ത്രി കെഎൻ ബാലാഗോപാൽ. അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള (2025-26) സംസ്ഥാന ബജറ്റ് അവതരണ വേളയിലായിരുന്നു ഈ നിർണായക പ്രഖ്യാപനം.

ഏറെ പ്രതീക്ഷിക്കപ്പെട്ടിരുന്ന സ്ഥിര ജീവനക്കാരുടെ ശമ്പള പരിഷ്കരണം സംബന്ധിച്ച പ്രഖ്യാപനം ഇത്തവണത്തെ സംസ്ഥാന ബജറ്റിൽ ഉൾപ്പെടാതിരുന്നപ്പോഴാണ് താത്കാലിക കരാർ ജീവനക്കാരുടെ ദിവസ വേതന നിരക്കുകളിൽ വർധന സർക്കാർ നടപ്പാക്കാനൊരുങ്ങുന്നത് എന്നതും ശ്രദ്ധേയം.

അതേസമയം കടുത്ത സാമ്പത്തിക പ്രതിസന്ധി ഘട്ടത്തെ സംസ്ഥാനം അതിജീവിച്ചുവെന്ന് പറഞ്ഞുവെന്ന ധനമന്ത്രി, സർക്കാരിന് കീഴിലെ സ്ഥിര ജീവനക്കാർക്ും സർവീസ് പെൻഷൻകാർക്കുമായി ചില ആശ്വാസ നടപടികൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ഏറ്റവുമൊടുവിൽ നടപ്പാക്കിയ ശമ്പള പരിഷ്കരണ തുകയിൽ കൊടുത്തുതീർക്കാനുള്ള രണ്ട് ഗഡുക്കൾ 2025 മാർച്ചിനകം തന്നെ നൽകുമെന്നും ബജറ്റ് അവതരണത്തിന്റെ തുടക്കത്തിൽ തന്നെ ധനമന്ത്രി കെഎൻ ബാലഗോപാൽ വ്യക്തമാക്കി. ഇതിനായി 1,900 കോടി രൂപയാണ് സർക്കാരിന് ചെലവിടേണ്ടി വരിക.

അതുപോലെ ക്ഷാമബത്ത (ഡിഎ) കുടിശികയുടെ രണ്ട് ഗഡുക്കളുടെ ലോക്ക്-ഇൻ കാലാവധി ഈ മാർച്ചിനകം തന്നെ ഒഴിവാക്കും. സർവീസ് പെൻഷൻ പരിഷ്കരണത്തിന്റെ കുടിശികയായ 600 കോടി രൂപ ഈമാസം തന്നെ വിതരണം ചെയ്യുമെന്നും കെഎൻ ബാലഗോപാൽ വ്യക്തമാക്കി.

കേരളത്തിനുള്ള നികുതി വിഹിതവും കടമെടുക്കാനുള്ള പരിധിയും കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചതാണ്, ഇടക്കാലയളവിൽ സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്കും ഈ കുടിശികകൾ ഉണ്ടാകുവാനുള്ള കാരണമെന്നും ‌ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു.

X
Top