ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

തുടര്‍ച്ചയായ മൂന്ന് പാദങ്ങളില്‍ നഷ്ടത്തിലായി വാള്‍സ്ട്രീറ്റ് സൂചികകള്‍

ന്യൂയോര്‍ക്ക്: പ്രക്ഷുബ്ധമായ പാദത്തിന്റെ ഫിനിഷിംഗ് ലൈനില്‍ വാള്‍സ്ട്രീറ്റ് സൂചികകള്‍ക്ക് കാലിടറി. രണ്ട് പതിറ്റാണ്ടിനിടയിലെ കുത്തനെയുള്ള ഇടിവ് നേരിട്ടാണ് എസ്ആന്റ്പി500 വെള്ളിയാഴ്ച ക്ലോസ് ചെയ്തത്. ചരിത്രത്തിലെ ഉയര്‍ന്ന പണപ്പെരുപ്പം, പലിശനിരക്ക്, മാന്ദ്യഭീതി എന്നിവയാണ് സൂചികകളെ തളര്‍ത്തുന്നത്.

തുടക്കത്തില്‍ ചെറിയ റാലി റദ്ദാക്കി മൂന്ന് പ്രധാന സൂചികകളും കുത്തനെ താഴ്ന്നു. ഡൗ ജോണ്‍സ് ഇന്‍ഡസ്ട്രിയല്‍ ആവറേജ് 500.1 പോയിന്റ് അഥവാ 1.71 ശതമാനം ഇടിഞ്ഞ് 28,725.51 ലെവലിലും എസ് ആന്റ് പി 500 54.85 പോയിന്റ് അഥവാ 1.51 ശതമാനം നഷ്ടപ്പെട്ട് 3,585.62 ലെവലിലും നാസ്ഡാക്ക് കോമ്പോസിറ്റ് 161.89 പോയിന്റ് അഥവാ 1.51 ശതമാനം ഇടിഞ്ഞ് 10,575.62 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു.

ഇതോടെ എസ് ആന്റ് പിയും ഡൗവും തുടര്‍ച്ചയായ മൂന്നാം പ്രതിവാര ഇടിവും മൂന്ന് സൂചികകളും തുടര്‍ച്ചയായ രണ്ടാം പ്രതിമാസ നഷ്ടവും രേഖപ്പെടുത്തി. ഇതോടെ വാള്‍സ്ട്രീറ്റ് ഒരു വര്‍ഷത്തെ ആദ്യ ത്രൈമാസ (പാദ)തകര്‍ച്ച നേരിട്ടു. എസ്ആന്റ്പി,നസ്ദാഖ് എന്നിവയുടെ 2008 ന് ശേഷമുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ നഷ്ടം, ഡൗവിന്റെ ഏഴ് വര്‍ഷത്തിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ത്രൈമാസ വീഴ്ച എന്നിങ്ങനെയുള്ള പ്രത്യേകതകളും വാള്‍സ്ട്രീറ്റ് തകര്‍ച്ചയ്ക്കുണ്ട്.

X
Top