Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

യുഎസ് വിപണി ശക്തമായ നിലയില്‍, എഫ്പിഐ പിന്‍വാങ്ങല്‍ ഇന്ത്യന്‍ വിപണിയ്ക്ക് ഭീഷണി

കൊച്ചി: സമ്പദ് വ്യവസ്ഥ സോഫ്റ്റ്‌ലാന്റിംഗ് നടത്തുമെന്ന പ്രതീക്ഷ വാള്‍സ്ട്രീറ്റ് സൂചികകളേയും ഒപ്പം ആഗോള വിപണികളെയും ഉയര്‍ത്തി, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്,ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ നിരീക്ഷിക്കുന്നു.ഡൗ മൂന്നാം ആഴ്ചയും നാസ്ഡാക്ക് അഞ്ച് ആഴ്ചയുമായി നേട്ടം തുടരുകയാണ്. യുഎസ് വിപണി വിജയ പരമ്പര തുടരുമെന്ന് സമ്പദ്വ്യവസ്ഥ വീണ്ടെടുക്കല്‍, പണപ്പെരുപ്പം കുറയുന്നത് എന്നിവ ചൂണ്ടിക്കാട്ടി വിജയകുമാര്‍ പറഞ്ഞു.

ഇന്ത്യന്‍ ഓഹരികളെ സഹായിക്കുന്നത് ആഭ്യന്തര സമ്പദ് വ്യവസ്ഥയുടെ മികച്ച പ്രകടനമാണ്.ഈ അടിസ്ഥാന ഘടകങ്ങളുടെ പിന്തുണ വിജയകുമാര്‍ തുടര്‍ന്നും പ്രതീക്ഷിക്കുന്നു. അടിസ്ഥാനപരമായി ദലാല്‍ സ്ട്രീറ്റ് ശക്തമാണ്.

ആര്‍ഐഎല്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എല്‍ ആന്‍ഡ് ടി, ഐടിസി തുടങ്ങിയ ഓഹരികള്‍ നേട്ടം കുറിയ്ക്കുമ്പോള്‍ എഫ്പിഐ (ഫോറിന്‍ പോര്‍ട്ട്‌ഫോളിയോ ഇന്‍വെസ്‌റ്റേഴ്‌സ്) രണ്ട് ദിവസമായി 5000 കോടി രൂപയോളം പിന്‍വലിച്ചു.എഫ്പിഐ നടപടി വിപണിയെ ബാധിച്ചേയ്ക്കാം.

മാരുതി സുസുക്കി, പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍, അദാനി ഗ്രീന്‍ എന്നിവ ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിക്കുന്നതും വിപണിയെ സംബന്ധിച്ച് നിര്‍ണ്ണായകമാകും.

X
Top