ചൈനീസ് ഉരുക്ക് ഇറക്കുമതി ഉയർന്നുഇ​​ന്ത്യ​​യു​​ടെ വി​​ദേ​​ശ​​നാ​​ണ്യ ക​​രു​​ത​​ൽ ശേ​​ഖ​​രത്തിൽ കുറവ്; സ്വർണത്തിന്‍റെ കരുതൽശേഖരം വർധിച്ചുആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കുറഞ്ഞേക്കും; വില കൂടാനും കുറയാനും സാധ്യതയുള്ളവ ഇവആഡംബര ഹോട്ടൽ മുറികളിലെ വാടക വർധന 15%വരുന്നത് വര്‍ഷത്തെ ഏറ്റവും വലിയ നിരക്ക് വര്‍ധനയെന്നു വിദഗ്ധര്‍

ഫെഡ് റിസര്‍വ് പോളിസി മീറ്റിംഗിന് മുന്നോടിയായി വാള്‍സ്ട്രീറ്റ് സൂചികകളില്‍ ഉയര്‍ച്ച

ന്യൂയോര്‍ക്ക്: ഫെഡറല്‍ റിസര്‍വ് ദ്വിദിന പോളിസി മീറ്റിംഗിന് മുന്നോടിയായി, വാള്‍സ്ട്രീറ്റ് സൂചികകള്‍ ഉയര്‍ന്നു. ഡൗ ജോണ്‍സ് വ്യാവസായിക ശരാശരി 828.52 പോയിന്റ് അഥവാ 2.59 ശതമാനം നേട്ടത്തില്‍ 32,861.8 ലും എസ് ആന്റ് പി 500 93.76 പോയിന്റ് അഥവാ 2.46 ശതമാനം മെച്ചപ്പെട്ട് 3,901.06 ലും നാസ്ഡാക്ക് കോമ്പോസിറ്റ് 309.78 ഉയര്‍ന്ന് 11,102 ലും ക്ലോസ് ചെയ്യുകയായിരുന്നു. എസ് ആന്റ് പിയും നാസ്ഡാക്കും തുടര്‍ച്ചയായ രണ്ടാം പ്രതിവാര നേട്ടങ്ങളാണ് രേഖപ്പെടുത്തിയത്.

ബ്ലൂ-ചിപ്പ് ഡൗ വെള്ളി മുതല്‍ വെള്ളി വരെയുള്ള മുന്നേറ്റവും മെയ് മുതലുള്ള വലിയ പ്രതിവാര ഉയര്‍ച്ചയും സ്വന്തമാക്കി. മൂന്ന് സൂചികകളും 2.5 ശതമാനത്തിലേറെ കരുത്താര്‍ജ്ജിച്ചതും ശ്രദ്ധേയമായി. ചരിത്രത്തിലെ ഏറ്റവും മികച്ച മാസങ്ങളിലൊന്നാണ് ഡൗവിനെ സംബന്ധിച്ചിടത്തോളം ഒക്ടോബറെന്ന് ഒമാഹ കാര്‍സണ്‍ ഗ്രൂപ്പ് മാര്‍ക്കറ്റ് സ്ട്രാറ്റജിസ്റ്റ് റയാന്‍ ഡെട്രിക് പറയുന്നു.

ആപ്പിള്‍ ഇന്‍കോര്‍പ്പറേഷന്‍ ഓഹരിയുടെ 7.6 ശതമാനം ഉയര്‍ച്ചയും ഷവ്റോണ്‍, എക്സോണ്‍ മൊബില്‍ എന്നിവയുടെ ശക്തമായ വരുമാനവുമാണ് വിപണിയെ തുണച്ചത്. ആമസോണ്‍ ഓഹരി 6.8 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. എന്നാല്‍ ആപ്പിളിന്റെ നേട്ടം ആമസോണ്‍ നഷ്ടത്തെ നികത്തി.

ഇരു കമ്പനികളും ഈയിടെയാണ് സെപ്തംബര്‍ പാദഫലങ്ങള്‍ പ്രഖ്യാപിച്ചത്. ഇതോടെ മൂന്നാം പാദ എസ്ആന്റ്പി വരുമാനം 2.5 ശതമാനത്തില്‍ നിന്ന് 4.1% ആയി ഉയര്‍ന്നു. അടുത്ത ആഴ്ചയാണ് ഫെഡ് റിസര്‍വിന്റെ ദ്വിദിന പോളിസി മീറ്റിംഗ്.

X
Top