ചൈനീസ് ഉരുക്ക് ഇറക്കുമതി ഉയർന്നുഇ​​ന്ത്യ​​യു​​ടെ വി​​ദേ​​ശ​​നാ​​ണ്യ ക​​രു​​ത​​ൽ ശേ​​ഖ​​രത്തിൽ കുറവ്; സ്വർണത്തിന്‍റെ കരുതൽശേഖരം വർധിച്ചുആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കുറഞ്ഞേക്കും; വില കൂടാനും കുറയാനും സാധ്യതയുള്ളവ ഇവആഡംബര ഹോട്ടൽ മുറികളിലെ വാടക വർധന 15%വരുന്നത് വര്‍ഷത്തെ ഏറ്റവും വലിയ നിരക്ക് വര്‍ധനയെന്നു വിദഗ്ധര്‍

പ്രതീക്ഷിച്ചതിനേക്കാള്‍ ഉയര്‍ന്ന പണപ്പെരുപ്പം, വാള്‍സ്ട്രീറ്റ് സൂചികകള്‍ രണ്ട് വര്‍ഷത്തെ താഴ്ന്ന നിലയില്‍

ന്യൂയോര്‍ക്ക്: യു.എസില്‍ ഓഗസ്റ്റ് മാസ പണപ്പെരുപ്പം 7.9 ശതമാനമായി. പ്രതീക്ഷിച്ചതിലും ഉയര്‍ന്ന തോതാണിത്. ഗ്യാസോലിന്‍ വിലയിലെ 10.6% ഇടിവില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് കുറച്ച് ആശ്വാസം ലഭിച്ചെങ്കിലും, ഭക്ഷണം, വാടക, ആരോഗ്യ സംരക്ഷണം, വൈദ്യുതി, പ്രകൃതി വാതകം എന്നിവ കുതിച്ചുയരുകയായിരുന്നു.

ഭക്ഷ്യ,ഊര്‍ജ്ജ വിലകളെ പ്രതിനിധീകരിക്കുന്ന കോര്‍ പണപ്പെരുപ്പം 5.9 ശതമാനത്തില്‍ നിന്നും 6.3 ശതമാനമായാണ് ഉയര്‍ന്നത്. വാടക, ആരോഗ്യസംരക്ഷണ ചെലവകളിലും കുതിപ്പ് പ്രകടമായി. ഇതോടെ ഫെഡ് റിസര്‍വ് 75 ബേസിസ് പോയിന്റ് നിരക്ക് വര്‍ധനയ്ക്ക് മുതിരുമെന്ന് ഉറപ്പായിട്ടുണ്ട്.

അടുത്ത ബുധനാഴ്ചയാണ് ഫെഡ് റിസര്‍വിന്റെ മോണിറ്ററി കമ്മിറ്റി യോഗം നടക്കുന്നത്. ബിഎംഒ ക്യാപിറ്റല്‍ മാര്‍ക്കറ്റിലെ മുതിര്‍ന്ന സാമ്പത്തിക വിദഗ്ധന്‍ സാല്‍ ഗ്വാട്ടിയേരി ഇക്കാര്യം സ്ഥിരീകരിക്കുന്നു.’ഫെഡ് അടുത്തയാഴ്ച നിരക്കുകള്‍ 75 ബേസിസ് പോയിന്റുവരെ ഉയര്‍ത്തുമെന്നുറപ്പാണ്,’ അദ്ദേഹം പറഞ്ഞു.

ഉയര്‍ന്ന പണപ്പെരുപ്പം വാള്‍സ്ട്രീറ്റ് സൂചികകളെ തകര്‍ച്ചയിലേയ്ക്ക് നയിക്കുകയും ചെയ്തു. ഡൗ ജോണ്‍സ് ഇന്‍ഡസ്ട്രിയല്‍ ആവറേജ് (.ഡിജെഐ) 1,276.37 പോയിന്റ് അഥവാ 3.94 ശതമാനം ഇടിഞ്ഞ് 31,104.97 ലെവലിലും എസ് ആന്റ് പി 500 (.എസ്പിഎക്‌സ്) 177.72 പോയിന്റ് അഥവാ 4.32 ശതമാനം നഷ്ടത്തില്‍ 3,932.69 ലെവലിലും നസ്ദാഖ് കോമ്പസിറ്റ് 632.84 പോയിന്റ് (5.16 ശതമാനം) കുറവില്‍ 11,633.57 ലെവലിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു.

രണ്ട് വര്‍ഷത്തിനിടെ നേരിട്ട കനത്ത തകര്‍ച്ചയാണിത്.എസ്ആന്റ്പി 500ലെ പ്രധാന 11 മേഖലകളും താഴ്ച വരിച്ചപ്പോള്‍ കമ്മ്യൂണിക്കേഷന്‍സ് സേവനങ്ങള്‍, ഉപഭോക്തൃ വിവേചനാധികാരം , ടെക് ഓഹരികളെല്ലാം 5%ത്തിലധികം ഇടിഞ്ഞു.

X
Top