ചൈനീസ് ഉരുക്ക് ഇറക്കുമതി ഉയർന്നുഇ​​ന്ത്യ​​യു​​ടെ വി​​ദേ​​ശ​​നാ​​ണ്യ ക​​രു​​ത​​ൽ ശേ​​ഖ​​രത്തിൽ കുറവ്; സ്വർണത്തിന്‍റെ കരുതൽശേഖരം വർധിച്ചുആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കുറഞ്ഞേക്കും; വില കൂടാനും കുറയാനും സാധ്യതയുള്ളവ ഇവആഡംബര ഹോട്ടൽ മുറികളിലെ വാടക വർധന 15%വരുന്നത് വര്‍ഷത്തെ ഏറ്റവും വലിയ നിരക്ക് വര്‍ധനയെന്നു വിദഗ്ധര്‍

വാള്‍സ്ട്രീറ്റില്‍ തകര്‍ച്ച തുടരുന്നു

ന്യൂയോര്‍ക്ക്: വാള്‍സ്ട്രീറ്റ് സൂചികകള്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും നഷ്ടത്തിലായി. ഹൗസ് റെപ്രസന്റേറ്റീവ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ തായ് വാന്‍ സന്ദര്‍ശനവും തുടര്‍ന്ന് ചൈനയുമായുണ്ടായ അസ്വാരസ്യങ്ങളുമാണ് വിപണിയെ തളര്‍ത്തിയത്. എസ്ആന്റ്പി 500-4091.19 ( 0.67 ശതമാനം ഇടിവ്), ഡൗ ജോണ്‍സ് -32,396.17(1.23 ശതമാനം ഇടിവ്), നസ്ദാഖ്-13,901.60 (0.30 ശതമാനം ഇടിവ്) എന്നിങ്ങനെയാണ് സൂചികകളുള്ളത്.

യുദ്ധോപകരണ നിര്‍മ്മാണ കമ്പനികളായ റെതിയോണ്‍ ടെക്‌നോളജീസ്, ലോക്ക്ഹീഡ് മാര്‍ഡ്ഡിന്‍, നോര്‍ത്ത്രോപ് ഗുമ്മന്‍, എല്‍ത്രീ ഹാരിസ്, എന്നിവ അതേസമയം 0.5-2.3 ശതമാനം ഉയര്‍ന്നു. തായ്‌വാന് യുദ്ധോപകരണങ്ങള്‍ നല്‍കുന്ന രാജ്യങ്ങളില്‍ മുന്‍പന്തിയിലാണ് യു.എസ്. ഇക്കാരണം കൊണ്ടുതന്നെ യുദ്ധോപകരണ കമ്പനികള്‍ നേട്ടമുണ്ടാക്കുകയായിരുന്നു.

ഉയര്‍ന്ന ഒന്നാം പാദഫലങ്ങള്‍ പുറത്തുവിട്ട യൂബര്‍ ടെക്‌നോളജീസാണ് വിലവര്‍ധിപ്പിച്ച മറ്റൊരു ഓഹരി. 19 ശതമാനം ഉയര്‍ച്ചയാണ് ഓഹരി കൈവരിച്ചത്. സിറ്റിഗ്രൂപ്പ് ലക്ഷ്യവില ഉയര്‍ത്തിയതിനെ തുടര്‍ന്ന് മെഗാക്യാപ്പ് ഓഹരിയായ ടെസ്ലയും ചൊവ്വാഴ്ച 1.1 ശതമാനം ശക്തിപ്പെട്ടു.

എന്നാല്‍ വിപണിയിലെ ചാഞ്ചാട്ടം അളക്കുന്ന സിബിഒഇ വൊളറ്റാലിറ്റി ഇന്‍ഡെക്‌സ് (വിഐഎക്‌സ്) ഇന്നലെ 24.68 പോയിന്റ് ഉയര്‍ന്നു. താഴ്ച നേരിട്ട ഓഹരികളുടെ എണ്ണം ഉയര്‍ച്ച വരിച്ച ഓഹരികളുടെ എണ്ണത്തെ 3:1 അനുപാതത്തില്‍ മറികടന്നതും പ്രത്യേകതയായി. എസ് ആന്റ്പിയിലെ 2 ഓഹരികള്‍ എക്കാലത്തേയും ഉയരം കുറിച്ചപ്പോള്‍ 30 ഓഹരികള്‍ താഴ്ച വരിക്കുകയായിരുന്നു.

നസ്ദാഖില്‍ യഥാക്രമം 40, 73 കണക്കിലാണ് ഉയര്‍ച്ചയും താഴ്ചയും.

X
Top