ന്യൂയോര്‍ക്ക്: എസ് & പി 500, നാസ്ഡാക്ക് എന്നിവ വെള്ളിയാഴ്ച കുത്തനെ ഉയര്‍ന്നു. കുറഞ്ഞ പണപ്പെരുപ്പ വളര്‍ച്ച തോതിനൊപ്പം ഫെഡറല്‍ റിസര്‍വ് നയങ്ങളില്‍ അയവ് വരുത്തുമെന്ന പ്രതീക്ഷയാണ് വാള്‍സ്ട്രീറ്റ് സൂചികകളെ ഉയര്‍ത്തുന്നത്. എസ് ആന്‍ഡ് പി 500 0.93% ഉയര്‍ന്ന് 3,993.05 പോയിന്റില്‍ സെഷന്‍ അവസാനിപ്പിച്ചപ്പോള്‍ നാസ്ഡാക്ക് 1.88 ശതമാനം ഉയര്‍ന്ന് 11,323.33 പോയിന്റിലും ഡൗ ജോണ്‍സ് ഇന്‍ഡസ്ട്രിയല്‍ ആവറേജ് 0.10 ശതമാനം ഉയര്‍ന്ന് 33,749.18 പോയിന്റിലും ക്ലോസ് ചെയ്യുകയായിരുന്നു.
എക്‌സ്‌ചേഞ്ചുകളിലെ അളവും കനത്തതായി. 13.5 ബില്യണ്‍ ഓഹരികളാണ് ട്രേഡ് ചെയ്യപ്പെട്ടത്. കഴിഞ്ഞ 20 സെഷനുകളിലെ ശരാശരി അളവ് 12.0 ബില്യണ്‍ ഓഹരികള്‍ മാത്രമായിരുന്നു.
11 എസ് ആന്‍ഡ് പി 500 സെക്ടര്‍ സൂചികകളില്‍ ആറെണ്ണം 3.07 ശതമാനം ഉയര്‍ന്നപ്പോള്‍ ഊര്‍ജ്ജ മേഖല റാലിയ്ക്ക് നേതൃത്വം നല്‍കി. ആശയവിനിമയ മേഖലയ്ക്ക് 2.48 ശതമാനമാണ് നേട്ടമുണ്ടാക്കാനായത്. പലിശ നിരക്ക് സെന്‍സിറ്റീവ് ടെക്‌നോളജി സ്‌റ്റോക്കുകള്‍ ഉള്‍പ്പെടുന്ന എസ് & പി 500 വളര്‍ച്ചാ സൂചിക 1.6% ഉയര്‍ച്ച കൈവരിച്ചിട്ടുണ്ട്.
ഇത് മൂല്യ സൂചികയുടെ നേട്ടമായ 0.3 ശതമാനം മറികടക്കുന്നതായി. ആമസോണ്‍ 4.3% ത്തിന്റെ കുതിപ്പ് നടത്തിയപ്പോള്‍, ആപ്പിളും മൈക്രോസോഫ്റ്റും 1 ശതമാനം നേട്ടത്തോടെ പിന്തുടര്‍ന്നു.