Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

കൂടുതൽ ഏറ്റെടുക്കലുകൾക്ക് തയ്യാറെടുത്ത് ഫോൺപേ

ന്യൂഡൽഹി: വാൾമാർട്ടിന്റെ നിയന്ത്രണത്തിലുള്ള ഫ്ലിപ്പ്കാർട്ട് ഗ്രൂപ്പിന്റെ ഭാഗമായ ഫോൺപേ, വെൽത്ത് മാനേജ്‌മെന്റ്, ഡിസ്ട്രിബ്യൂഷൻ എന്നീ മേഖലകളിൽ തങ്ങളുടെ സാന്നിധ്യം വർദ്ധിപ്പിക്കാൻ കൂടുതൽ ഏറ്റെടുക്കലുകൾക്ക് ഒരുങ്ങുന്നതായാണ് ലഭിക്കുന്ന വിവരം. കമ്പനി ഉടൻ 75 മില്യൺ ഡോളറിന്റെ മൊത്ത എന്റർപ്രൈസ് മൂല്യത്തിന് രണ്ട് വെൽത്ത് മാനേജ്‌മെന്റ് സ്ഥാപനങ്ങളെ ഏറ്റെടുക്കുമെന്നാണ് അടുത്ത വൃത്തങ്ങൾ അറിയിച്ചത്. ഇതിൽ നിക്ഷേപ സാങ്കേതിക പ്ലാറ്റ്‌ഫോമുകളായ വെൽത്ത് ഡെസ്ക്, ഓപ്പൺ ക്യു എന്നിവയെ യഥാക്രമം 50 മില്യൺ ഡോളർ, 25 മില്ല്യൺ ഡോളർ എന്നിങ്ങനെയുള്ള തുകയ്ക്കാണ് ഫോൺപേ ഏറ്റെടുക്കുക.
നിലവിൽ, ഫോൺപേയ്ക്ക് മ്യൂച്വൽ ഫണ്ട് വിതരണ ലൈസൻസ് ഉണ്ട്. കഴിഞ്ഞ ഡിസംബർ അവസാനത്തോടെ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) മ്യൂച്വൽ ഫണ്ട് ലൈസൻസിനായി ഫോൺപേ അപേക്ഷിച്ചതിന്റെ പശ്ചാത്തലത്തിലാണ് ലൈസൻസ് ലഭിച്ചത്. ഫോൺപേയുടെ മൊത്തത്തിലുള്ള വരുമാനത്തിന്റെ 40%-45% സാമ്പത്തിക സേവനങ്ങളിൽ നിന്നാണെന്ന് കമ്പനി പറഞ്ഞു. കൂടാതെ, 2022 ന്റെ ആദ്യ പകുതിയിൽ മർച്ചന്റ്-ലെൻഡിംഗ് ബിസിനസ്സിലേക്ക് പ്രവേശിക്കാൻ ഫോൺപേ പദ്ധതിയിടുന്നു.
ഏറ്റെടുക്കലിന് ശേഷവും രണ്ട് പ്ലാറ്റ്‌ഫോമുകളും സ്വതന്ത്രമായി പ്രവർത്തിക്കുന്നത് തുടരുമെന്ന് കമ്പനി അറിയിച്ചു. എന്നാൽ ഇടപാടിന്റെ രൂപരേഖയെക്കുറിച്ച് പ്രതികരിക്കാൻ ഫോൺപേ വിസമ്മതിച്ചു. 2016-ൽ സ്ഥാപിതമായ വെൽത്ത് ഡെസ്ക്, ഇക്വിറ്റികൾക്കും എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകൾക്കും (ഇടിഎഫ്) വേണ്ടിയുള്ള ഒരു സാങ്കേതിക നിക്ഷേപ പ്ലാറ്റ്‌ഫോമാണ്. അതേസമയം, സ്ഥാപന നിക്ഷേപകർക്ക് ട്രേഡിംഗ് ബാസ്കറ്റുകളും നിക്ഷേപ വിശകലന സേവനങ്ങളും വാഗ്ദാനം ചെയ്യുന്ന കമ്പനിയാണ് ഓപ്പൺക്യു റീട്ടെയിൽ.

X
Top