ഇന്ത്യക്കാർക്കുള്ള തൊഴിൽ വീസ നിയമങ്ങൾ കർശനമാക്കി സൗദി അറേബ്യരാജ്യത്തെ പണപ്പെരുപ്പം സ്ഥിരത കൈവരിക്കുമെന്ന് റിപ്പോര്‍ട്ട്ധനലക്ഷ്മി ബാങ്ക് അവകാശ ഓഹരി വില്പനയിൽ പങ്കാളിത്തമേറുന്നുകേരളത്തിൽ പണപ്പെരുപ്പം മേലോട്ട്ടെലികോം കമ്പനികള്‍ 2025ലും താരിഫ് ഉയര്‍ത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്

ആഗോള ക്രൂഡ് ഓയില്‍ വില കുതിക്കുന്നു

തിഞ്ഞ് തുടങ്ങിയ ക്രൂഡ് വില(Crude Price) യുദ്ധ വാര്‍ത്തകളില്‍ കരുത്താര്‍ജിക്കുന്നു. കഴിഞ്ഞ കുറച്ചു വാരങ്ങള്‍ക്കു ശേഷം ആഗോള(Global) എണ്ണവില വീണ്ടും 80 ഡോളര്‍ പിന്നിട്ടു. ബ്രെന്റ് 81 ഡോളറിന് മുകളിലേക്കും, ഡബ്ല്യുടിഐ 77 ഡോളറിലേക്കും ഉയര്‍ന്നു.

യുഎസ് ഫെഡ് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകള്‍ ഇതിനകം തന്നെ വിപണികളില്‍ ബുള്ളിഷ് വികാരം ഉയര്‍ത്തിയിരുന്നുവെങ്കിലും, ഭൗമരാഷ്ട്രീയവും വിതരണ അപകടസാധ്യതകളുമാണ് കാര്യങ്ങള്‍ വഷളാക്കിയത്.

യുഎസ് ഫെഡ് പലിശ നിരക്ക് കുറയ്ക്കുന്നത് ഡോളറിനെ ദുര്‍ബലമാക്കും. ഡോളര്‍ ദുര്‍ബലമാകുന്നത് രാജ്യങ്ങളുടെ എണ്ണവാങ്ങല്‍ ചെലവ് കുറയ്ക്കും. ഇത് ആവശ്യകത വര്‍ധിപ്പിക്കും.

ഇക്കഴിഞ്ഞ ജാക്‌സന്‍ ഹോള്‍ സിമ്പോസിയത്തില്‍ യുഎസ് ഫെഡ് ജെറോം പവല്‍ നിരക്ക് കുറയ്ക്കല്‍ സാധ്യതകള്‍ക്ക് ഊര്‍ജം പകര്‍ന്നിരുന്നു. ഇതിനു പിന്നാലെ റഷ്യ- യുക്രൈന്‍ യുദ്ധം, ലെബനനിലെ ഹിസ്ബുള്ളയ്ക്കെതിരെയുള്ള ഇസ്രായേല്‍ ആക്രമണം, മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍, ബെന്‍ഗാസിയിലെ ലിബിയന്‍ സര്‍ക്കാര്‍ എല്ലാ എണ്ണ കേന്ദ്രങ്ങളിലും ബലപ്രയോഗം നടത്തിയതും എണ്ണവില ഉയര്‍ത്തുകയായിരുന്നു.

യുദ്ധം മുറുകുന്നത് എണ്ണയുടെ സ്വതന്ത്രമായ ഒഴുക്കിനെ തടസപ്പെടുത്തും. ഈ മൂന്ന് സംഭവങ്ങളും എണ്ണയെ അസ്വസ്ഥപ്പെടുത്തുന്നതാണ്. ഇസ്രയേലും ഹിസ്ബുള്ളയും തമ്മിലുള്ള പ്രശ്‌നം നദിവസങ്ങള്‍ കഴിയുന്തോറും രൂക്ഷമാകുകയാണ്.

ഞായറാഴ്ച പുലര്‍ച്ചെ തെക്കന്‍ ലെബനനിലെ ഹിസ്ബുള്ളയ്ക്ക് നേരെ നടത്തിയത് മുന്‍കരുതല്‍ ആക്രമണമാണെന്ന് ഇസ്രായേല്‍ അവകാശപ്പെടുന്നു. 2006ല്‍ 34 ദിവസം നീണ്ടുനിന്ന യുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ വെടിവയ്പാണ് ഇരുവിഭാഗങ്ങളും തമ്മില്‍ നടക്കുന്നത്.

അടുത്ത പ്രശ്‌നം റഷ്യ- യുക്രൈന്‍ യുദ്ധം തന്നെ. യുക്രൈന്‍ ആക്രമണങ്ങള്‍ക്കു തിരിച്ചടി നല്‍കാനുള്ള നീക്കത്തിലാണ് റഷ്യ. യുക്രൈനിന്റെ മുന്നേറ്റം റഷ്യയ്ക്ക് വന്‍ ക്ഷീണമായിരുന്നു. നിലവില്‍ ഉക്രേനിയന്‍ എനര്‍ജി ഇന്‍ഫ്രാസ്ട്രക്ചറിനെ റഷ്യ ലക്ഷ്യമിടുന്നു.

ഞായറാഴ്ച രാത്രിയും, തിങ്കളാഴ്ച പുലര്‍ച്ചെയും റഷ്യ യുക്രൈനിലുടനീളം നഗരങ്ങളിലും, നിര്‍ണായക അടിസ്ഥാന സൗകര്യങ്ങളിലും മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി.

നൂറിലധികം മിസൈലുകളും ഏകദേശം 100 ആക്രമണ ഡ്രോണുകളും റഷ്യ ഒറ്റരാത്രികൊണ്ട് വിക്ഷേപിച്ചതായി പ്രസിഡന്റ് സെലെന്‍സ്‌കി അവകാശപ്പെട്ടു.

മറ്റൊരു പ്രശ്‌നം ലിബിയയുടെ കിഴക്കന്‍ സര്‍ക്കാര്‍ എണ്ണ ഉല്‍പ്പാദനവും കയറ്റുമതിയും നിര്‍ത്തിയതാണ്. രാജ്യത്തെ എണ്ണപ്പാടങ്ങള്‍ അടച്ചുപൂട്ടുകയാണെന്നും, എല്ലാ ഉല്‍പ്പാദനവും കയറ്റുമതിയും നിര്‍ത്തുമെന്നും ലിബിയ സര്‍ക്കാര്‍ ബെന്‍ഗാസിയില്‍ അറിയിച്ചു.

ഗവണ്‍മെന്റ് അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ടിട്ടില്ലെങ്കിലും, രാജ്യത്തെ ഒട്ടുമിക്ക എണ്ണപ്പാടങ്ങളും നിയന്ത്രിക്കുന്നത് ഇവരാണ്.

ഈ മൂന്ന് സംഭവങ്ങളുടെ സംയോജനം എണ്ണയിലെ ബുള്ളിഷ് വികാരം വര്‍ദ്ധിപ്പിക്കുന്നു. ഈ വാരം എണ്ണ കൂടുതല്‍ അസ്ഥിരമായേക്കുമെന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടല്‍.

X
Top