
കൊച്ചി: പ്രമുഖ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ വാര്‍ഡ്വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡ് (ഡബ്ല്യുഐഎംഎല്‍) മെയ്ഡ് ഇന്‍ ഇന്ത്യ ലേബലില്‍ പുതിയ പാസഞ്ചര്‍, കൊമേഴ്സ്യല്‍ ഇലക്ട്രിക് ത്രീ വീലര്‍ മോഡലുകള്‍ അവതരിപ്പിച്ചു.
ജോയ് ഇ-റിക്ക് ബ്രാന്‍ഡിന് കീഴില്‍ രണ്ട് മോഡലുകളും, ജോയ് ഇ-ബൈക്കിന് ബ്രാന്‍ഡിന് കീഴില്‍ നെമോ എന്ന പേരിലുള്ള പുതിയ ഹൈ സ്പീഡ് ഇലക്ട്രിക് സ്കൂട്ടറും ആണ് പുറത്തിറക്കിയത്. വാണിജ്യ വിഭാഗത്തില്‍ രണ്ട് മോഡലുകളും അനാവരണം ചെയ്തു.
വികസിച്ചുകൊണ്ടിരിക്കുന്ന സാങ്കേതികവിദ്യയും മികച്ച നിലവാരത്തിലുള്ള ഫീച്ചറുകളും ഉപയോഗിച്ച് പരിസ്ഥിതി സൗഹൃദ മൊബിലിറ്റി സൊല്യൂഷന്‍ പ്രോത്സാഹിപ്പിക്കുന്നതിന് പ്രതിജ്ഞാബദ്ധരായാണ് കമ്പനി പുതിയ മോഡലുകള്‍ വിപണിയിലെത്തിച്ചിരിക്കുന്നത്.
ഇലക്ട്രിക് ത്രീ വീലറുകളെ ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും കൂടുതല്‍ സുരക്ഷിതവും പ്രായോഗികവുമാക്കുന്ന തരത്തില്‍ ജോയ് ഇ-റിക്ക് ഢ1 (എല്‍5), ജോയ് ബന്ധു (എല്‍3) എന്നിങ്ങനെ രണ്ട് മോഡലുകളാണ് പാസഞ്ചര്‍ വാഹന വിഭാഗത്തിന് കീഴില്‍ കമ്പനി പുറത്തിറക്കിയത്.
ജോയ് സഹായക് + കാര്‍ഗോ (എല്‍5), ജോയ് ഇക്കോ ലോഡര്‍ (എല്‍3) എന്നീ രണ്ട് മോഡലുകളാണ് വാണിജ്യ വിഭാഗത്തില്‍ പുതുതായി അവതരിപ്പിച്ചത്. വാണിജ്യ മോഡലുകള്‍ രാജ്യത്തുടനീളമുള്ള അംഗീകൃത ഡീലര്‍ഷിപ്പുകളില്‍ ലഭ്യമാകും.
രാജ്യത്തെ ഇ-മൊബിലിറ്റി ലാന്‍ഡ്സ്കേപ്പ് ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ഇലക്ട്രിഫൈഡ് ലാസ്റ്റ്-മൈല്‍ ഡെലിവറി, ഷെയേര്‍ഡ് മൊബിലിറ്റി, ലോജിസ്റ്റിക്സ് സെക്ടര്‍ എന്നിവയ്ക്ക് സുസ്ഥിരവും ചെലവ് കുറഞ്ഞതുമായ ട്രാന്‍സ്പോര്‍ട്ട് സൊലൂഷ്യന്‍ നല്‍കുന്നതിന് ഇന്ത്യയിലെ ഫ്ളീറ്റ് ഓപ്പറേറ്റര്‍മാരുമായി വാര്‍ഡ് വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി കൂടുതല്‍ സഹകരിക്കുകയും, അതുവഴി ഇലക്ട്രിക് വാഹനങ്ങളുടെ (ഇവി) സ്വീകാര്യത ത്വരിതപ്പെടുത്തുകയും ചെയ്യും.
വാര്‍ഡ് വിസാര്‍ഡിന്‍റെ നൂതന ഇവി സാങ്കേതികവിദ്യയും പ്രവര്‍ത്തന വൈദഗ്ധ്യവും പ്രയോജനപ്പെടുത്തുന്ന ഈ സഹകരണം ഫ്ളീറ്റ് ഓപ്പറേറ്റര്‍മാരെ അവരുടെ കാര്‍ബണ്‍ സാനിധ്യം കുറയ്ക്കാനും പ്രവര്‍ത്തന ചെലവില്‍ ഗണ്യമായ ലാഭം നേടാനും കാര്യക്ഷമത വര്‍ധിപ്പിക്കാനും സഹായിക്കും.
നവീകരണത്തിലും പ്രാദേശികവല്‍ക്കരണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, ഇന്ത്യന്‍ ഫ്ളീറ്റ് ഓപ്പറേറ്റര്‍മാരുടെ വൈവിധ്യമാര്‍ന്ന ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ ഇഷ്ടാനുസൃതമായ പരിഹാരങ്ങളാണ് വാര്‍ഡ് വിസാര്‍ഡ് വാഗ്ദാനം ചെയ്യുന്നത്.
ജോയ് ഇ-ബൈക്കിന്‍റെ ഉല്‍പന്ന പോര്‍ട്ട്ഫോളിയോയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതാണ് കമ്പനിയുടെ പുതിയ അതിവേഗ ഇലക്ട്രിക് സ്കൂട്ടറായ ‘നെമോ’യുടെ അവതരണം.
ജോയ് ഇബൈക്കില്‍ നിന്നുള്ള ഈ പുതിയ ഉത്പന്നം, പുതിയ ഉപഭോക്താക്കളിലേക്ക് എത്തുന്നതിനുള്ള ഒരു പ്രധാന നിമിഷത്തെയാണ് അടയാളപ്പെടുത്തുന്നത്. എല്ലാ അംഗീകൃത ഡീലര്‍ഷിപ്പുകളിലും ഡിസംബര്‍ 13 മുതല്‍ പുതിയ മോഡലിന്‍റെ ബുക്കിങ് ആരംഭിക്കും.
രണ്ട് ബിസിനസ് സംരംഭങ്ങളിലായുള്ള ഞങ്ങളുടെ പുതിയ മോഡലുകള്‍, ഇന്ത്യയുടെ ഹരിതാഭവവും പരിസ്ഥിതി സൗഹൃദവുമായ മൊബിലിറ്റി മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയില്‍ ഒരു സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തുന്നുവെന്ന് പുതിയ ഉല്‍പന്ന നിരയെക്കുറിച്ച് സംസാരിക്കവേ ഡബ്ല്യുഐഎംഎല്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ യതിന്‍ ഗുപ്തെ പറഞ്ഞു.
ഡ്രൈവര്‍മാരുടെ പ്രതീക്ഷകള്‍ നിറവേറ്റുന്നതിനോടൊപ്പം, നമ്മുടെ റോഡുകളുടെ സവിശേഷമായ വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിനായി രൂപകല്‍പന ചെയ്തിട്ടുള്ളതാണ് മെയ്ഡ് ഇന്‍ ഇന്ത്യ ജോയ് ഇ-റിക്ക് മോഡലുകള്‍.
അതേസമയം ജോയ് ഇ-ബൈക്ക് വിഭാഗത്തിന് കീഴിലുള്ള നെമോ വിപണിയില്‍ അവതരിപ്പിക്കുന്നത് ഞങ്ങളുടെ ഉല്‍പന്ന പോര്‍ട്ട്ഫോളിയോയെ ശക്തിപ്പെടുത്തുക മാത്രമല്ല, സുസ്ഥിരവും കാര്യക്ഷമവും നൂതനവുമായ ഗതാഗത പരിഹാരങ്ങള്‍ തേടുന്ന ഒരു പുതിയ തലമുറയുടെ അഭിലാഷങ്ങളെ വശ്യമാക്കുകയും ചെയ്യും.
ഈ കൂട്ടിച്ചേര്‍ക്കലുകള്‍ ഞങ്ങളുടെ ഉപഭോക്താക്കളുടെ വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങളുമായി യോജിച്ചുകൊണ്ട് ഞങ്ങളുടെ മൂല്യതീരുമാനങ്ങളെ ഉയര്‍ത്തുകയും, രാജ്യത്ത് ശക്തമായ ഒരു ഇവി ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതില്‍ ഒരു പ്രേരകശക്തിയായി ഞങ്ങളുടെ സ്ഥാനം വീണ്ടും ഉറപ്പിക്കുകയും ചെയ്യുന്നു.
സുസ്ഥിര മൊബിലിറ്റിയുടെ മുന്‍നിര പ്രൊമോട്ടര്‍മാരില്‍ ഒരാളെന്ന നിലയില്‍, സമഗ്രവും ഹരിതാഭവുമായ ഗതാഗത ഓപ്ഷനുകളിലേക്കുള്ള മാറ്റത്തിന് പ്രചോദനം നല്‍കുന്ന അത്യാധുനിക ഉല്‍പന്നങ്ങള്‍ വിതരണം ചെയ്യാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.