
മുംബൈ: സോളാര്‍ പിവി മോഡ്യൂള്‍സ് ഉല്‍പ്പാദകരായ വാരീ എനര്‍ജീസിന്റെ അടുത്തയാഴ്‌ച നടക്കുന്ന ഐപിഒയുടെ ഓഫര്‍ വില 1427-1503 രൂപയായി നിശ്ചയിച്ചു. ലിസ്റ്റ് ചെയ്യാത്ത ഓഹരികളുടെ വിപണിയില്‍ വാരീ എനര്‍ജീസിന് നിലവിലുള്ള വിലയില്‍ നിന്നും 45 ശതമാനം താഴെയാണ് ഓഫര്‍ വില.
ലിസ്റ്റ് ചെയ്യാത്ത ഓഹരികളുടെ വിപണിയില്‍ വാരീ എനര്‍ജീസിന്റെ നിലവിലുള്ള വില 2700-2750 രൂപയാണ്. 2023 ഓഗസ്റ്റില്‍ 800 രൂപയായിരുന്ന വിലയില്‍ 300 ശതമാനത്തിലേറെ വര്‍ധനയാണുണ്ടായത്.
നിലവില്‍ ഈ ഓഹരിയുടെ ഗ്രേ മാര്‍ക്കറ്റ് പ്രീമിയം 1280 രൂപയാണ്. ഇത് ഉയര്‍ന്ന ഇഷ്യു വിലയില്‍ നിന്നും 85 ശതമാനം മുകളിലാണ്. നേരത്തെ എജിഎസ് ട്രാന്‍സാക്‌ട്, യുടിഐ അസറ്റ് മാനേജ്‌മെന്റ് കമ്പനി, പിബി ഫിന്‍ടെക്, ടാറ്റാ ടെക്‌നോളജീസ് എന്നിവയും ലിസ്റ്റ് ചെയ്യാത്ത ഓഹരികളുടെ വിപണിയിലെ വിലയില്‍ നിന്നും താഴെയായി ഐപിഒ വില നിശ്ചയിച്ചിരുന്നു,
ഒക്‌ടോബര്‍ 21 മുതല്‍ 23 വരെയാണ് വാരീ എനര്‍ജീസിന്റെ ഐപിഒ സബ്‌സ്‌ക്രൈബ് ചെയ്യാവുന്നത്. ഒക്‌ടോബര്‍ 28ന് ഓഹരികള്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യും. നിലവില്‍ ലിസ്റ്റ് ചെയ്‌തിട്ടുള്ള കമ്പനിയായ വാരീ റിന്യൂവബ്‌ള്‍ ടെക്‌നോളജീസിന്റെ പിതൃസ്ഥാപനമാണ് വാരീ എനര്‍ജീസ്.
മൊത്തം 4321 കോടി രൂപയാണ് ഐപിഒ വഴി കമ്പനി സമാഹരിക്കുന്നത്. 3000 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 1321 കോടി രൂപയുടെ ഒഎഫ്‌എസും (ഓഫര്‍ ഫോര്‍ സെയില്‍) ഉള്‍പ്പെട്ടതാണ് ഐപിഒ. ഓഫര്‍ ഫോര്‍ സെയില്‍ വഴി പ്രൊമോട്ടര്‍മാരും ഓഹരിയുടമകളും കൈവശമുള്ള ഓഹരികളുടെ വില്‍പ്പന നടത്തും.
ഉയര്‍ന്ന ഓഫര്‍ വില പ്രകാരം 43,000 കോടി രൂപയാണ് വാരീ എനര്‍ജീസിന്റെ വിപണിമൂല്യം. ഒഡീഷയില്‍ വിവിധ ഉല്‍പ്പാദന സൗകര്യങ്ങള്‍ സ്ഥാപിക്കുന്നതിനും പൊതുവായ കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കും പുതിയ ഓഹരികളുടെ വില്‍പ്പന വഴി സമാഹരിക്കുന്ന തുക വിനിയോഗിക്കും.
2022-23 സാമ്പത്തിക വര്‍ഷത്തില്‍ വാരീ എനര്‍ജീസ് 6750 കോടി രൂപയാണ് വരുമാനം കൈവരിച്ചത്. മുന്‍വര്‍ഷം 2854 കോടി രൂപയായിരുന്നു വരുമാനം. ഇക്കാലയളവില്‍ ലാഭം അഞ്ചിരട്ടി വളര്‍ന്നു. 79.6 കോടി രൂപയില്‍ നിന്നും 500.2 കോടി രൂപയായാണ് ലാഭം വളര്‍ന്നത്.
യുഎസ്സിലേക്കുള്ള കയറ്റുമതിയാണ് വാരീ എനര്‍ജിയുടെ പ്രധാന വരുമാന മാര്‍ഗം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആദ്യ ത്രൈമാസത്തില്‍ വരുമാനത്തിന്റെ 73 ശതമാനവും ലഭിച്ചത് കയറ്റുമതിയില്‍ നിന്നാണ്. ഇതില്‍ 65 ശതമാനവും യുഎസ്സിലേക്കുള്ള കയറ്റുമതിയാണ്.