കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

വാർണർ ബ്രദേഴ്സ് പാരാമൗണ്ടുമായി ലയിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുന്നു

യൂ എസ് : മാധ്യമ, വിനോദ രംഗത്ത് മുന്നിൽ നിൽക്കുന്ന വാർണർ ബ്രദേഴ്‌സ് ഡിസ്‌കവറി , പാരാമൗണ്ട് ഗ്ലോബലുമായുള്ള ലയനം പര്യവേക്ഷണം ചെയ്യുന്നതായി റിപ്പോർട്ട് .റിപ്പോർട്ടിനെ തുടർന്ന് വാർണർ ബ്രദേഴ്സിന്റെ ഓഹരി 5 ശതമാനം കുറഞ്ഞു.

വാർണർ ബ്രദേഴ്‌സ് ഡിസ്‌കവറി ചീഫ് എക്‌സിക്യൂട്ടീവ് ഡേവിഡ് സാസ്ലാവ് പാരാമൗണ്ട് ഗ്ലോബൽ ബോസ് ബോബ് ബക്കിഷുമായി മണിക്കൂറുകളോളം കമ്പനികളെ ലയിപ്പിക്കുന്നതിനുള്ള സാധ്യതകൾ പറ്റി ചർച്ച ചെയ്തു.

പാരാമൗണ്ടിന്റെ മാതൃ കമ്പനിയുടെ ഉടമയായ ഷാരി റെഡ്‌സ്റ്റോണുമായി ഇടപാടിനുള്ള സാധ്യതയെക്കുറിച്ച് സാസ്ലാവ് സംസാരിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.

വാർണർ ബ്രദേഴ്സ് ഡിസ്കവറി ബ്രാൻഡുകളിൽ സിഎൻഎൻ , എച്ബിഓ, അതിന്റെ പേരിലുള്ള ഫിലിം സ്റ്റുഡിയോകൾ എന്നിവ ഉൾപ്പെടുന്നു, അതേസമയം പാരാമൗണ്ടിന്റെ പ്രോപ്പർട്ടികൾ അതേ പേരിലുള്ള സിനിമാ സ്റ്റുഡിയോകളും സിബിഎസ് ബ്രോഡ്കാസ്റ്റിംഗ് ഗ്രൂപ്പും ഉൾപ്പെടുന്നു.

നെറ്റ്ഫ്ലിസ് , ഡിസ്നി പ്ലസ് എന്നിവയുമായി മികച്ച മത്സരത്തിനായി തങ്ങളുടെ സ്ട്രീമിംഗ് സേവനങ്ങൾ സംയോജിപ്പിച്ച് കമ്പനികൾക്ക് പരസ്പരം കരുത്ത് പകരാൻ കഴിയുന്ന വഴികളെക്കുറിച്ച് സാസ്ലാവ്, ബക്കിഷ് എന്നിവർ ചർച്ച ചെയ്തു.

വാർണർ ബ്രദേഴ്‌സ് ഡിസ്‌കവറിക്ക് ക്ലോസിംഗ് ഷെയർ വിലയെ അടിസ്ഥാനമാക്കി ഏകദേശം 28.4 ബില്യൺ ഡോളർ വിപണി മൂല്യമുണ്ട്. പാരാമൗണ്ട് ഗ്ലോബലിന്റെ ക്ലോസിംഗ് ഷെയർ വിലയെ അടിസ്ഥാനമാക്കി ഏകദേശം 10.3 ബില്യൺ ഡോളർ മൂല്യമാണുള്ളത്.

ഏറ്റെടുക്കൽ പര്യവേക്ഷണം ചെയ്യാൻ വാർണർ ബാങ്കർമാരെ നിയമിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.

X
Top