പ്രകൃതിവാതക ഉപഭോഗം 60 ശതമാനം ഉയരുമെന്ന് പഠനംകേരളത്തില്‍ 3 വര്‍ഷത്തില്‍ മൂന്നര ലക്ഷം സംരംഭങ്ങള്‍: മന്ത്രി പി രാജീവ്ഇലക്ട്രോണിക്സ് ഘടക നിർമാണ പ്രോത്സാഹന പദ്ധതി ഉടൻതീരുവ യുദ്ധം: തുടർനടപടികൾ മരവിപ്പിച്ച് ഇയുഇന്ത്യയുടെ വളര്‍ച്ചാ അനുമാനം കുറച്ച് മൂഡീസ്

വിനോദ വ്യവസായ മേഖലയിലെ സംരംഭകർക്കായി വേവ്സ് ബസാർ

രാജ്യത്തെ വിനോദ വ്യവസായ മേഖലയിലെ സംരംഭങ്ങൾക്കായി ഓൺലൈൻ വിപണി വരുന്നു. ഈ രംഗത്തെ വ്യാപാര സംരംഭങ്ങളും വിപണി വിദഗ്ധരും കണ്ടൻ്റ് ക്രിയേറ്റേഴ്സും ഉൾപ്പെടെ വ്യത്യസ്ത പങ്കാളികളെ ബന്ധിപ്പിക്കുന്ന നൂതന ഓൺലൈൻ വിപണിയാണ് വേവ്സ് ബസാർ.

2025 ജനുവരി 27 ന് ന്യൂഡൽഹിയിൽ കേന്ദ്ര ഇലക്ട്രോണിക്സ് & ഐടി മന്ത്രി അശ്വിനി വൈഷ്ണവും കേന്ദ്ര സാംസ്കാരിക – ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്തും ചേർന്നാണ് ഈ സംരംഭം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്.

ലോക ദൃശ്യ-ശ്രാവ്യ-വിനോദ ഉച്ചകോടി എന്നറിയപ്പെടുന്ന വേവ്സ് ഉച്ചകോടിയുടെ സുപ്രധാന ഭാഗമാണ് വേവ്സ് ബസാർ. പുതിയ വ്യാപാര അവസരങ്ങൾ കണ്ടെത്താനും സഹകരിക്കാനും പരസ്പര സമ്പർക്കത്തിനുമായി വ്യവസായ രംഗത്തെ വിദഗ്ധർ ഒത്തുചേരുന്ന പ്രത്യേക വേദിയാണിത്.

2025 മെയ് 1 മുതൽ 4 വരെ മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിലും ജിയോ വേൾഡ് ഗാർഡൻസിലുമായി നടക്കുന്ന ഇത്തവണത്തെ ഉച്ചകോടി വേവ്സ് ബസാറിനെ ആഗോള വിനോദ വിനിമയത്തിൻ്റെ പ്രധാന കേന്ദ്രമാക്കി മാറ്റുന്നതിൽ സുപ്രധാന പങ്ക് വഹിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

സിനിമ, ടെലിവിഷൻ, ആനിമേഷൻ, ഗെയിമിംഗ്, പരസ്യം, എക്സ്ആർ, സംഗീതം, ശബ്ദ രൂപകല്പന, റേഡിയോ തുടങ്ങി നിരവധി മേഖലകളിലെ പങ്കാളികളെ ഒരുമിച്ചുകൊണ്ടുവരുന്ന സവിശേഷ വിപണിയാണ് വേവ്സ് ബസാർ. സർഗാത്മക ഉള്ളടക്ക സൃഷ്ടാക്കൾക്കും (കണ്ടൻ്റ് ക്രിയേറ്റേഴ്സ്), ഉപഭോക്താക്കളെയും നിക്ഷേപകരെയും തേടുന്ന വിനോദ വ്യവസായ മേഖലയിലെ സംരംഭകർക്കും, ആഗോള തലത്തിൽ സർഗസൃഷ്ടികൾ പ്രദർശിപ്പിക്കാനാഗ്രഹിക്കുന്ന കലാകാരന്മാര്‍ക്കുമെല്ലാം പരസ്പരം ബന്ധപ്പെടാനും സഹകരിക്കാനും സ്വന്തം സംരഭം വളർത്താനും വേവ്സ് ബസാർ ഒരു ചലനാത്മക ഇടമൊരുക്കുന്നു.

ഇതുവരെ, മാധ്യമ വിനോദ മേഖലയിലെ വിവിധ തലങ്ങളിൽനിന്ന് 5500-ലധികം ഉപഭോക്താക്കളും 2000-ലധികം വിൽപ്പനക്കാരും, ഏകദേശം 1000 പ്രൊജക്റ്റുകളും പോർട്ടലിൽ (https://www.wavesbazaar.com/) രജിസ്റ്റർ ചെയ്തിട്ടുണ്ട്.

വില്പനക്കാർക്ക് രജിസ്റ്റർ ചെയ്യുന്നതിന് വേവ്സ് ബസാർ വെബ്‌സൈറ്റിലെ വേവ് സെല്ലര്‍ സൈന്‍-അപ്പ് പേജ് സന്ദർശിക്കാം. സൃഷ്ടികളെയും സേവനങ്ങളെയും കുറിച്ച് ആവശ്യമായ വിവരങ്ങൾ നൽകി രജിസ്ട്രേഷൻ പൂര്‍ത്തിയാക്കാം.

രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ വിൽപ്പനക്കാർക്ക് സൃഷ്ടികള്‍ പ്രദർശിപ്പിക്കാനും അവ വാങ്ങാന്‍ താല്പര്യമുള്ളവരുമായി ബന്ധപ്പെടാനുമായി ഒരു പ്രൊഫൈൽ തയ്യാറാക്കാം.

X
Top