ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

വസീറെക്‌സിന്റെ ഉടമസ്ഥര്‍ ബൈനാന്‍സ് തന്നെയെന്ന് നിശ്ചല്‍ ഷെട്ടി

ന്യൂഡല്‍ഹി: ഉടമസ്ഥത സംബന്ധിച്ച വാക് പോരിന്റെ അവസാനം, യു.എസ് ക്രിപ്‌റ്റോ ഏജന്‍സിയായ ബൈനാന്‍സ്, വസീറെക്‌സിലേയ്ക്കുള്ള ഓഫ്- ചെയ്ന്‍ ക്രിപ്‌റ്റോ ട്രാന്‍സ്ഫറുകള്‍ നീക്കം ചെയ്തു. ബ്ലോക്ക് ചെയ്‌ന് പുറത്തേയ്ക്ക് പോകുന്ന പെയ്മന്റുകളെ കുറിക്കുന്നതാണ് ഓഫ് ചെയ്ന്‍ ട്രാന്‍സാക്ഷന്‍സ്. പൂജ്യം/കുറഞ്ഞ ചിലവ് കാരണം, ഇവ ജനപ്രിയമാണ്.

അതേസമയം, തങ്ങള്‍ ബൈനാന്‍സിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണെന്ന് വസീറെക്‌സ് സിഇഒ നിശ്ചല്‍ ഷെട്ടി ആവര്‍ത്തിച്ചു. ഇതുമായി ബന്ധപ്പെട്ട് ബൈനാന്‍സുമായുണ്ടാക്കിയ കരാറിന്റെ കോപ്പി കൈവശമുണ്ടെന്നും ആവശ്യമുള്ളപ്പോള്‍ ഇത് ഹാജരാക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ബൈനാന്‍സ് സിഇഒ ചെങ്‌പെങ് സാഹോ ഇക്കാര്യം നിഷേധിക്കുകയാണ്.

വസീറക്‌സിന്റെ മാതൃസ്ഥാപമായ സാന്‍മായിയില്‍ തങ്ങള്‍ക്ക് നിക്ഷേപമില്ലെന്നാണ് ചെങ് പിങ് പറയുന്നത്. വസീറെക്‌സിന് സാങ്കേതിക സഹായങ്ങള്‍ മാത്രമാണ് നല്‍കുന്നതെന്നും ഉപഭോക്തൃ സൈന്‍ അപ്പ്, കൈവൈസി, ട്രേഡിംഗ്, എന്നീ കാര്യങ്ങളെല്ലാം വസീറെക്‌സ് സ്വതന്ത്രമായാണ് നിര്‍വഹിക്കുന്നതെന്നും ചാങ് പെങ് വ്യക്തമാക്കി. സാന്‍മായിയില്‍ വെള്ളിയാഴ്ച എന്‍ഫോഴ്‌സ്‌മെന്ററ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു.

തുടര്‍ന്ന് 4.67 കോടി രൂപയുടെ ആസ്തികള്‍ മരവിപ്പിക്കാന്‍ ഇഡി തയ്യാറായി. ഇതിനെ തുടര്‍ന്നാണ് വിവാദം ഉടലെടുത്തത്. വസീറെക്‌സിനെ ഏറ്റെടുത്തതായി കാണിച്ച് 2019 ല്‍ ബിനാന്‍സ് ബ്ലോഗ് പോസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നെങ്കിലും ഇടപാട് പൂര്‍ത്തിയായിട്ടില്ലെന്നാണ് ചെങ് പെങ് പറയുന്നത്. ഇന്ത്യയിലെ ഏറ്റവു ബൃഹത്തായ ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ചാണ് വസീറെക്‌സ്.

യു.എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബൈനാന്‍സാകട്ടെ ലോകത്തെ വലിയ എക്‌സ്‌ചേഞ്ചുകളിലൊന്നാണ്.

X
Top