Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

ഇന്ത്യയിലെ ഏറ്റവും വലിയ ക്രിപ്റ്റോ എക്സ്ചേഞ്ചായ WazirX-ൽ വീണ്ടും ഹാക്കിംഗ്; അക്കൗണ്ടിൽ നിന്ന് മാറ്റപ്പെട്ടത് 1965 കോടി രൂപ

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ ക്രിപ്റ്റോ എക്സ്ചേഞ്ചായ WazirX വീണ്ടും ഹാക്കിംഗ് ഭീതിയിൽ. അതും മറ്റൊരു ബജറ്റ് കാലത്തെന്നത് നിക്ഷേപകരെ ആശങ്കയിലാക്കുന്നു.

കഴിഞ്ഞ ബജറ്റുകളിൽ ക്രിപ്‌റ്റോ, ഡിജിറ്റൽ ആസ്തികൾക്ക് പ്രഖ്യാപിച്ച നികുതിയിലും, ടിഡിഎസിലും അടക്കം മേഖല ഇളവുകൾ കാത്തിരിക്കുമ്പോഴാണ് പുതിയ തട്ടിപ്പ് ആശങ്ക ഉയരുന്നത്.

ഹാക്കിംഗിനെ തുടർന്ന് 1,965 കോടി രൂപ മൂല്യമുള്ള ക്രിപ്റ്റോകറൻസികൾ ഒരു അജ്ഞാത വാലറ്റിലേക്ക് മാറ്റപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

റിപ്പബ്ലിക് ബിസിനസ് മൊത്തം നഷ്ടത്തിന്റെ സ്ഥിരീകരണത്തിനായി WazirX -നെ സമീപിച്ചെങ്കിലും, എക്‌സ്‌ചേഞ്ച് ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന് ഡിഎൻഎ ഇന്ത്യയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു. എക്‌സ്‌ചേഞ്ചിന്റെ നടപടി എന്തായാലും ഇതോടകം നിക്ഷേപകരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

ഹാക്കർ ടെതർ (USDT), പെപ്പെ ടോക്കണുകൾ, GALA എന്നിവ എഥറിലേക്ക് മാറ്റിയെന്നാണു വിവരം.
മുംബൈ ആസ്ഥാനമായുള്ള എക്സ്ചേഞ്ചിന്റെ Ethereum നെറ്റ്വർക്കിലെ
സുരക്ഷിത മൾട്ടി-സിഗ്നേച്ചർ വാലറ്റ് അപഹരിക്കപ്പെട്ടതായി ബ്ലോക്ക്ചെയിൻ ഡാറ്റ വ്യക്തമാക്കുന്നു.

ഇത്തരം വാലറ്റുകളിൽ ഇടപാടുകൾ സാധ്യമാകുന്നതിന് ഒന്നിലധികം ഓഹരി ഉടമകളുടെ അനുമതി ആവശ്യമാണ്. എക്‌സ്‌ചേഞ്ച് ഹാക്കിംഗ് അംഗീകരിക്കുകയും, സജീവ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

‘ഞങ്ങളുടെ മൾട്ടിസിഗ് വാലറ്റുകളിൽ ഒന്ന് സുരക്ഷാ ലംഘനം നേരിട്ടതായി ഞങ്ങൾക്കറിയാം. ഞങ്ങളുടെ സംഘം സംഭവത്തെക്കുറിച്ച് സജീവമായി അന്വേഷിക്കുകയാണ്.’ WazirX ട്വീറ്റിൽ വ്യക്തമാക്കി.

ആസ്തികൾ സംരക്ഷിക്കുന്നതിനായി, രൂപയിലുള്ള നിക്ഷേപങ്ങളും, ക്രിപ്റ്റോകറൻസികളും ഉൾപ്പെടെ എല്ലാ പിൻവലിക്കലുകളും എക്‌സ്‌ചേഞ്ച് നിർത്തിയിട്ടുണ്ട്. ഇതോടെ നിക്ഷേപകരുടെ ഫണ്ടകളും കുടുങ്ങി.

അസറ്റുകളുടെ സുരക്ഷ ഉറപ്പാക്കാൻ, രൂപ, ക്രിപ്റ്റോ പിൻവലിക്കലുകൾ താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് എക്‌സ്‌ചേഞ്ച് നിക്ഷേപകർക്ക് അറിയിപ്പ് നൽകിയിട്ടുണ്ട്. ഇടപാട് ചരിത്രം മറയ്ക്കുന്നതിനായി ഹാക്കർ ക്രിപ്റ്റോ മിക്‌സറായ ടൊർണാഡോ ക്യാഷ് ഉപയോഗിക്കുന്നതായി മാധ്യമ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

100 മില്യൺ ഡോളറിന്റെ ഷിബ ഇനുവിൽ (SHIB), 52 ദശലക്ഷം ഡോളറിന്റെ Ethereum-ൽ (ETH), 11 ദശലക്ഷം ഡോളറിന്റെ പോളിഗൺ (MATIC), 4.7 മില്യൺ ഡോളറിന്റെ ഫ്‌ലോക്കി (FLOKI), 3.2 മില്യൺ ഡോളറിന്റെ ഫാന്റം (FTM), 2.8 മില്യൺ ഡോളറിന്റെ ചെയിൻലിങ്ക് (LINK), 2.3 മില്യൺ ഡോളറിന്റെ ഫെച്ച്.എഐ (FET) എന്നിവ തട്ടിപ്പിന്റെ ഭാഗമായെന്നു കരുതപ്പെടുന്നു.

ഇതു കൂടാതെ മറ്റു ചില ക്രിപ്‌റ്റോ ടോക്കണുകളും തട്ടിപ്പിന്റെ ഭാഗമായിട്ടുണ്ട്.

X
Top