കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

പീക്ക് XV-ൽ നിന്ന് 35 മില്യൺ ഡോളർ ഫണ്ടിംഗ് നേടി നിയോ

മാനേജ്‌മെന്റ് സ്റ്റാർട്ടപ്പായ നിയോ, നിലവിലുള്ള ബിസിനസ് ഓഫറുകൾ വിപുലീകരിക്കുന്നതിനായി പീക്ക് XV പാർട്‌ണേഴ്‌സിൽ നിന്ന് 35 മില്യൺ ഡോളർ (ഏകദേശം 300 കോടി രൂപ) സമാഹരിച്ചു.

ഇന്ത്യയിൽ തങ്ങളുടെ ടീമിനെ വിപുലീകരിക്കാനും ടയർ- II, ടയർ – III നഗരങ്ങൾ ഉൾപ്പെടെ കൂടുതൽ വിപണികളിൽ പ്രവേശിക്കാനും കമ്പനി ശ്രെമിക്കുന്നുണ്ട്. നിയോയ്ക്ക് ഏകദേശം 350 ജീവനക്കാരുണ്ട്, അടുത്ത 12-18 മാസത്തിനുള്ളിൽ മൊത്തം ജീവനക്കാരുടെ എണ്ണം 500 ആയി ഉയർത്താനാണ് ശ്രമിക്കുന്നത്.

എഡൽവെയ്‌സ് ഫിനാൻഷ്യൽ സർവീസസിലെ വെൽത്ത് ആൻഡ് അസറ്റ് മാനേജ്‌മെന്റിന്റെ മുൻ സിഇഒ ആയിരുന്ന ജെയിൻ, മാക്വാരി ഗ്രൂപ്പ് മുൻ കൺട്രി ഹെഡ് വരുൺ ബാജ്‌പേയ്‌, എഡൽവെയ്‌സ് അസറ്റ് മാനേജ്‌മെന്റ് മുൻ സിഇഒ ഹേമന്ത് ദാഗ എന്നിവരെ നിയോ ഗ്രൂപ്പിലേക്ക് തിരഞ്ഞെടുത്തു.

നിയോ അതിന്റെ ഉപഭോക്താക്കൾക്ക് സാമ്പത്തിക ഉപദേശവും ഇടപഴകലും നൽകുന്നു കൂടാതെ ഉൽപ്പന്നങ്ങൾ, അസറ്റ് ക്ലാസുകൾ, ഉപകരണങ്ങൾ എന്നിവയിലുടനീളം ഇടപാടുകളും ഏകീകൃത പോർട്ട്‌ഫോളിയോ റിപ്പോർട്ടിംഗും പ്രാപ്തമാക്കുന്നതിന് ഒരു ഏകജാലക പ്ലാറ്റഫോം ആയി പ്രവർത്തിക്കുന്നു.

സ്ഥാപനം പറയുന്നതനുസരിച്ച്, 360 മില്യൺ ഡോളർ (3,000 കോടി രൂപ) അസറ്റ് അണ്ടർ മാനേജ്‌മെന്റ് (എയുഎം) ഉൾപ്പെടെ, ഉപദേശത്തിന് കീഴിൽ 3 ബില്യൺ ഡോളർ (25,000 കോടി രൂപ) ആസ്തി നേടിയിട്ടുണ്ട്.

നിലവിലുള്ള ഉപഭോക്താക്കൾക്ക് ഹ്രസ്വകാല അടിസ്ഥാനത്തിൽ മ്യൂച്വൽ ഫണ്ടുകൾ അല്ലെങ്കിൽ ബോണ്ടുകൾ വഴിയുള്ള വായ്പകൾ നൽകുന്നതിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനി (NBFC) ലൈസൻസും നിയോ തേടുന്നു.

“2.8 ട്രില്യൺ ഡോളർ വ്യവസായമായ ഇന്ത്യയിലെ വെൽത്ത് മാനേജ്‌മെന്റ്, വർഷാവർഷം 15-20 ശതമാനം സിഎജിആറിൽ വളരുന്ന ഫലഭൂയിഷ്ഠമായ വിപണിയാണ്.

നിതിൻ ജെയിനിനും സംഘത്തിനും വ്യവസായത്തിൽ പതിറ്റാണ്ടുകളുടെ അനുഭവപരിചയമുണ്ട്, കൂടാതെ സമ്പന്നരായ ഉപഭോക്താക്കൾക്ക് ഇഷ്ടമുള്ളതും വിശ്വാസയോഗ്യവുമായ ഒരു സ്ഥാപനം കെട്ടിപ്പടുക്കാൻ നോക്കുകയാണ്,” പീക്ക് XV എംഡി സാക്ഷി ചോപ്ര പറഞ്ഞു.

X
Top