Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

പ്രീ-സീഡ് ഫണ്ടിംഗിൽ 2.5 ദശലക്ഷം ഡോളർ സമാഹരിച്ച് വെബ്3 സ്റ്റാർട്ടപ്പായ സമുദായി

ഡൽഹി: പ്രീ-സീഡ് ഫണ്ടിംഗ് റൗണ്ടിൽ എഫ്ടിഎക്സ് വെഞ്ചേഴ്‌സ്, സിനോ ഗ്ലോബൽ ക്യാപിറ്റൽ, കോയിൻബേസ് വെഞ്ച്വേഴ്‌സ് തുടങ്ങിയ അറിയപ്പെടുന്ന നിക്ഷേപകരിൽ നിന്ന് 2.5 ദശലക്ഷം ഡോളർ സമാഹരിച്ച് വെബ്3 -ൽ കമ്മ്യൂണിറ്റികൾ നിർമ്മിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള ഡിഎഓ (ഡിസെൻട്രലൈസ്ഡ് ഓട്ടോണോമസ് ഓർഗനൈസേഷൻ) പ്ലാറ്റ്‌ഫോമായ സമുദായി. ബാലാജി ശ്രീനിവാസൻ, പോളിഗോൺ സ്ഥാപകൻ സന്ദീപ് നെയിൽവാൾ തുടങ്ങിയ പ്രമുഖ എയ്ഞ്ചൽ നിക്ഷേപകരും ഈ റൗണ്ടിൽ പങ്കെടുത്തു.

ഈ വർഷം കുശാഗ്ര അഗർവാളും നവീനും ചേർന്ന് സ്ഥാപിച്ച സ്റ്റാർട്ടപ്പാണ് സമുദായ്. ഇത് സിംഗപ്പൂർ ആസ്ഥാനമായിയാണ് പ്രവർത്തിക്കുന്നത്. വെബ്3 ഉപയോക്താക്കൾക്കിടയിൽ സഹകരണം സുഗമമാക്കുന്നതിന് ഡിഎഓകൾക്കായി ഒരു സമ്പൂർണ്ണ ഉൽപ്പാദനക്ഷമത സ്യൂട്ട്, ഒരു പ്രോജക്റ്റ് മാനേജ്മെന്റ് നെറ്റ്‌വർക്ക്, മറ്റ് ടൂളുകൾ എന്നിവ സമാരംഭിക്കാൻ കമ്പനി പദ്ധതിയിടുന്നു. കൂടാതെ ഈ വർഷം ജൂലൈയ്ക്ക് ശേഷം തങ്ങളുടെ പൊതു ബീറ്റ പ്ലാറ്റ്ഫോം അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു.

X
Top