ഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്ജിഎസ്ടി നിരക്കുകൾ ഇനിയും കുറയും: നിർമല സീതാരാമൻചൈനീസ്, ജാപ്പനീസ് രാസവസ്തുക്കള്‍ക്ക് ഇന്ത്യ ആന്റി-ഡമ്പിംഗ് ഡ്യൂട്ടി ചുമത്തിഹോളിക്ക് മുമ്പ് ഡിഎ വർധന പ്രതീക്ഷിച്ച് കേന്ദ്ര സർക്കാർ ജീവനക്കാർഇന്ത്യയില്‍ മാന്ദ്യമുണ്ടാകാമെന്ന് ലോകബാങ്ക് മുന്നറിയിപ്പ്

1 ശതമാനം പ്രതിവാര ഇടിവ് രേഖപ്പെടുത്തി വിപണികള്‍, 40 സ്‌മോള്‍ ക്യാപ്പ് ഓഹരികള്‍ 10-52% നേട്ടമുണ്ടാക്കി

ന്യൂഡല്‍ഹി: ജൂലൈ 15ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യന്‍ ഇക്വിറ്റി ബെഞ്ച്മാര്‍ക്ക് സൂചികകള്‍ 1 ശതമാനം ഇടിവ് രേഖപ്പെടുത്തി. ചാഞ്ചാട്ടം, ദുര്‍ബലമായ ജിഡിപി ഡാറ്റ, വര്‍ദ്ധിച്ചുവരുന്ന ആഗോള പണപ്പെരുപ്പം എന്നിവയാണ് വിപണിയുടെ തകര്‍ച്ചയ്ക്ക് വഴിവെച്ചത്. വിദേശ നിക്ഷേപകര്‍ വില്‍പ്പന കുറച്ചതും ക്രൂഡ് ഓയില്‍ വിലക്കുറവും നല്ല മണ്‍സൂണും ശുഭസൂചകങ്ങളായി.
ബിഎസ്ഇ സെന്‍സെക്‌സ് 721.06 പോയിന്റ് (1.32 ശതമാനം) നഷ്ടത്തില്‍ 53,760.78 ലും നിഫ്റ്റി 50 171.4 പോയിന്റ് (1.05 ശതമാനം) ഇടിഞ്ഞ് 16,049.20 ലെവലിലും വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചു. എന്നാല്‍ ജൂലൈ മാസത്തില്‍, മൊത്തം , ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ഓരോന്നും 1 ശതമാനത്തിലധികം നേട്ടമുണ്ടാക്കിയിട്ടുണ്ട്.
മേഖലാടിസ്ഥാനത്തില്‍ പറയുകയാണെങ്കില്‍, ബിഎസ്ഇ പവര്‍ സൂചിക 4.5 ശതമാനവും ബിഎസ്ഇ ഓയില്‍ & ഗ്യാസ്, ഓട്ടോ, റിയാലിറ്റി സൂചികകള്‍ 2 ശതമാനം വീതവും ഉയര്‍ന്നു. എന്നാല്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സൂചിക 6 ശതമാനം ഇടിവ് നേരിട്ടു. ബിഎസ്ഇ സ്‌മോള്‍ ക്യാപ് സൂചിക 0.5 ശതമാനവും മിഡ് ക്യാപ് 1 ശതമാനവും ഉയര്‍ന്നപ്പോള്‍ ലാര്‍ജ് ക്യാപ് സൂചിക 0.5 ശതമാനം ഇടിവാണ് നേരിട്ടത്.
കഴിഞ്ഞ ആഴ്ചയില്‍ വിദേശ സ്ഥാപന നിക്ഷേപകര്‍ (എഫ്‌ഐഐ) 5,916.01 കോടി രൂപയുടെ ഓഹരികള്‍ വില്‍പന നടത്തി. എന്നാല്‍, ആഭ്യന്തര സ്ഥാപന നിക്ഷേപകര്‍ (ഡിഐഐകള്‍) 2,146 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി. മൊത്തം ജൂലൈ മാസത്തെ കണക്കെടുക്കുകയാണെങ്കില്‍ എഫ്‌ഐഐകള്‍ 10,459.13 കോടി രൂപയുടെ ഓഹരികള്‍ വില്‍പന നടത്തി.
അതേസമയം ഡിഐഐകള്‍ 7,367.04 രൂപയുടെ ഓഹരികളാണ് വിറ്റൊഴിഞ്ഞത്. പിസി ജ്വല്ലര്‍, ഐടിഐ, ബട്ടര്‍ഫ്‌ലൈ ഗാന്ധിമതി അപ്ലയന്‍സസ്, മഹാനഗര്‍ ടെലിഫോണ്‍ നിഗം, പരാഗ് മില്‍ക്ക് ഫുഡ്‌സ്, ജിടിഎല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, പ്രിസിഷന്‍ കാംഷാഫ്റ്റ്‌സ്, അനുപം രസായന്‍ ഇന്ത്യ, ഗാര്‍വെയര്‍ ഹൈടെക് ഫിലിംസ് എന്നിവയുള്‍പ്പെടെ 40 സ്‌മോള്‍ക്യാപ് ഓഹരികള്‍ 10-52 ശതമാനം വരെ ഉയര്‍ന്നു. അതേസമയം, കെബിസി ഗ്ലോബല്‍, ഡിബി റിയാലിറ്റി, കൃതി ഇന്‍ഡസ്ട്രീസ് (ഇന്ത്യ), ശക്തി പമ്പ്‌സ് (ഇന്ത്യ), തന്‍ല പ്ലാറ്റ്‌ഫോംസ്, ആക്സ്റ്റല്‍ ഇന്‍ഡസ്ട്രീസ് എന്നിവ 10 ശതമാനത്തിലധികം താഴ്ചവരിക്കുകയും ചെയ്തു.
ഐഡിബിഐ ബാങ്ക്, ജെഎസ്ഡബ്ല്യു എനര്‍ജി, പിഐ ഇന്‍ഡസ്ട്രീസ്, ക്രോംപ്ടണ്‍ ഗ്രീവ്‌സ് കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍, എന്‍എച്ച്പിസി, എസ്‌ജെവിഎന്‍, ഒബ്‌റോയ് റിയല്‍റ്റി, അദാനി പവര്‍, ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ മിഡ്ക്യാപ്പുകള്‍. അതേസമയം ആര്‍ഇസി, എന്‍ഡ്യൂറന്‍സ് ടെക്‌നോളജീസ്, എയു സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, ഇന്‍ഫോ എഡ്ജ് ഇന്ത്യ, എംഫാസിസ് എന്നിവ നഷ്ടത്തിലായി.
ബിഎസ്ഇ 500 സൂചിക മാറ്റമില്ലാതെ തുടര്‍ന്നപ്പോള്‍ ഐടിഐ, അനുപം രസായന്‍ ഇന്ത്യ, എച്ച്എഫ്‌സിഎല്‍, സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലൈഡ് ഇന്‍ഷുറന്‍സ് കമ്പനി, കെഇസി ഇന്റര്‍നാഷണല്‍, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍, വക്രംഗീ, അദാനി ട്രാന്‍സ്മിഷന്‍ എന്നിവ നേട്ടമുണ്ടാക്കി. തന്‍ല പ്ലാറ്റ്‌ഫോമുകള്‍, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, ബിര്‍ലാസോഫ്റ്റ്, ഡോ ലാല്‍ പാത്ത്‌ലാബ്‌സ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, മാസ്‌റ്റെക്, എന്‍എംഡിസി എന്നിവ നഷ്ടത്തിലായി.

X
Top