Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

ക്ഷേമ പെൻഷൻ വിതരണം ഓണത്തിന് മുമ്പ്

തിരുവനന്തപുരം: ഓണത്തിന് മുന്നോടിയായി രണ്ട് മാസത്തെ ക്ഷേമ പെൻഷൻ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. 1550 കോടി രൂപയാണ് അനുവദിച്ചത്.

ഓഗസ്റ്റ് പകുതിയോടെ വിതരണം തുടങ്ങി 23ന് മുൻപ് എല്ലാവര്‍ക്കും പെൻഷനെത്തിക്കാനാണ് നിര്‍ദ്ദേശം. വിവിധ ക്ഷേമ നിധി ബോര്‍ഡ് പെൻഷൻ വിതരണത്തിന് 212 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് 60 ലക്ഷത്തോളം പേര്‍ക്ക് 3,200 രൂപ വീതമാണ് ക്ഷേമ പെൻഷൻ ഇത്തവണ ലഭിക്കുക. സാമ്പത്തിക പ്രതിസന്ധി അടക്കം അനിശ്ചിതത്വങ്ങൾ നിലനിൽക്കെയാണ് ധനവകുപ്പ് തുക അനുവദിച്ച് ഉത്തരവിറക്കിയത്.

X
Top