മുംബൈ: നൗയാൻ ഷിപ്പ്‌യാർഡിനെ ഏറ്റെടുത്ത് വെൽസ്പൺ കോർപ്പറേഷൻ. കപ്പൽ നിർമ്മാണം, ഷിപ്പർമാർ, അറ്റകുറ്റപ്പണികൾ, റീ-ഫിറ്ററുകൾ, ഫാബ്രിക്കേറ്റർമാർ തുടങ്ങിയ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ഒരു കമ്പനിയാണ് നൗയാൻ ഷിപ്പ്‌യാർഡ്. നൗയാന് നിലവിൽ ഭൗതിക ആസ്തികളോ ബാധ്യതകളോ ഇല്ല.
നൗയാൻ ഷിപ്പ്‌യാർഡിനെ സമ്പൂർണ ഉടമസ്ഥതയിലുള്ള ഒരു സബ്സിഡിയറി ആക്കാനും. ഒപ്പം മറൈൻ ഫാബ്രിക്കേഷൻ മേഖലയിൽ നിക്ഷേപിക്കുന്നതിനുള്ള ഒരു പ്രത്യേക പർപ്പസ് വെഹിക്കിൾ ആക്കാനുമുള്ള ഉദ്ദേശ്യത്തോടെയാണ് വെൽസ്പൺ ഈ പ്രസ്തുത ഏറ്റെടുക്കൽ നടത്തിയിരിക്കുന്നത്. ഏറ്റെടുക്കൽ വാർത്തയ്ക്ക് പിന്നാലെ കമ്പനിയുടെ ഓഹരികൾ 2.19 ശതമാനം ഉയർന്ന് 272.60 രൂപയിലെത്തി.
അതേസമയം എൻഡ്-ടു-എൻഡ് പൈപ്പ് സൊല്യൂഷനുകൾ വാഗ്ദാനം ചെയ്യുന്ന ഒരു ഏകജാലക സേവന ദാതാവാണ് വെൽസ്പൺ കോർപ്പറേഷൻ ലിമിറ്റഡ്. കഴിഞ്ഞ പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 95.78 ശതമാനം ഇടിഞ്ഞ് 4.11 കോടി രൂപയായി കുറഞ്ഞിരുന്നു.