മുംബൈ: വെൽസ്പൺ കോർപ്പറേഷന് അന്താരാഷ്ട്ര ഓർഡർ ലഭിച്ചു. യുണൈറ്റഡ് സ്റ്റേറ്റ്സിലെ കാർബൺ ക്യാപ്‌ചർ പൈപ്പ്‌ലൈൻ പദ്ധതിക്കായുള്ള വലിയ ഓർഡറാണ് കമ്പനിക്ക് ലഭിച്ചത്. ഓർഡർ ലഭിച്ചതായി കമ്പനി പ്രഖ്യാപിച്ചതിന് പിന്നാലെ വെൽസ്‌പൺ കോർപ്പറേഷൻ ഓഹരികൾ 2.65 ശതമാനത്തിന്റെ നേട്ടത്തിൽ 254.05 രൂപയിലാണ് വ്യപാരം നടത്തുന്നത്.
ഈ ഓർഡർ 785 മൈൽ (1,256 KM) അല്ലെങ്കിൽ 100,000 എംടി ഹൈ ഫ്രീക്വൻസി ഇൻഡക്ഷൻ വെൽഡിംഗ് (HFIW) പൈപ്പുകൾ വിതരണം ചെയ്യുന്നതിനാണെന്നും. ഇത് ശേഖരിച്ച കാർബൺ ഡൈ ഓക്സൈഡ് കൊണ്ടുപോകുന്നതിന് ഉപയോഗിക്കുമെന്നും കമ്പനി റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു.
ഈ ഓർഡറിനായുള്ള പൈപ്പുകൾ കമ്പനിയുടെ യുഎസിലെ ലിറ്റിൽ റോക്ക് പ്ലാന്റിൽ നിന്ന് നിർമ്മിക്കുകയും 2023-2024 സാമ്പത്തിക വർഷത്തിൽ വിതരണം ചെയ്യുകയും ചെയ്യും. എൻഡ്-ടു-എൻഡ് പൈപ്പ് സൊല്യൂഷനുകൾ വാഗ്ദാനം ചെയ്യുന്ന ഒരു ഏകജാലക സേവന ദാതാവാണ് വെൽസ്പൺ കോർപ്പറേഷൻ ലിമിറ്റഡ്. കഴിഞ്ഞ പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 95.78% ഇടിഞ്ഞ് 4.11 കോടി രൂപയായി കുറഞ്ഞിരുന്നു.