Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

1,000 കോടി രൂപയുടെ ഓർഡർ സ്വന്തമാക്കി വെൽസ്പൺ കോർപ്പറേഷൻ

മുംബൈ: സൗദി അറേബ്യയിൽ സ്റ്റീൽ പൈപ്പുകൾ വിതരണം ചെയ്യുന്നതിനായി തങ്ങളുടെ അസോസിയേറ്റ് കമ്പനി ഏകദേശം 1,000 കോടി രൂപ വിലമതിക്കുന്ന കരാർ നേടിയതായി അറിയിച്ച് വെൽസ്പൺ കോർപ്പറേഷൻ ലിമിറ്റഡ് (ഡബ്ല്യുസിഎൽ). സ്വകാര്യമേഖലയിൽ നിന്നുള്ള നിക്ഷേപത്തിലൂടെ രാജ്യത്തിന്റെ ജല പൈപ്പ്ലൈൻ അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിക്കാനുള്ള സൗദി അറേബ്യ സർക്കാരിന്റെ ലക്ഷ്യത്തിന് അനുസൃതമായാണ് പദ്ധതിയെന്ന് ഡബ്ല്യുസിഎൽ പ്രസ്താവനയിൽ പറഞ്ഞു. ഈ നിർദിഷ്ട ഇടപാടിനായി തങ്ങളുടെ അസോസിയേറ്റ് കമ്പനിയായ ഈസ്റ്റ് പൈപ്പ്സ് ഇന്റഗ്രേറ്റഡ് കമ്പനി ഫോർ ഇൻഡസ്ട്രി (ഇപിഐസി) സലൈൻ വാട്ടർ കൺവേർഷൻ കോർപ്പറേഷനുമായി (എസ്‌ഡബ്ല്യുസിസി) 1000 കോടി മൂല്യമുള്ള കരാർ ഒപ്പിട്ടതായി കമ്പനി അറിയിച്ചു.

12 മാസം നീണ്ടുനിൽക്കുന്ന പദ്ധതിയിൽ കരാർ പ്രകാരം ജലഗതാഗതത്തിനായി സ്റ്റീൽ പൈപ്പുകൾ ഇപിഐസി വിതരണം ചെയ്യുമെന്ന് ഡബ്ല്യുസിഎൽ പറഞ്ഞു. ഇന്ത്യയിലും ആഗോളതലത്തിലും വാട്ടർ ഇൻഫ്രാസ്ട്രക്ചർ പോർട്ട്‌ഫോളിയോ ശക്തിപ്പെടുത്തുന്നതിനുള്ള ഒരു ആക്രമണാത്മക വളർച്ചയിലാണ് തങ്ങളെന്ന് ഡബ്ല്യുസിഎൽ അവകാശപ്പെടുന്നു.

ലൈൻ പൈപ്പുകൾ, ഹോം ടെക്സ്റ്റൈൽസ്, ഇൻഫ്രാസ്ട്രക്ചർ, വെയർഹൗസിംഗ്, റീട്ടെയിൽ, അഡ്വാൻസ്ഡ് ടെക്സ്റ്റൈൽസ്, ഫ്ലോറിംഗ് സൊല്യൂഷൻസ് എന്നിവയിലെ മുൻനിര കമ്പനികളിൽ ഒന്നാണ് വെൽസ്പൺ ഗ്രൂപ്പിന്റെ വെൽസ്പൺ കോർപ്പറേഷൻ ലിമിറ്റഡ്.

X
Top