2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയംഎഫ്ടിഎ: രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ച നടത്തുമെന്ന് ഗോയല്‍യുഎസ് താരിഫ്: ഇന്ത്യന്‍ നിബന്ധനകള്‍ അംഗീകരിച്ച് ചൈനീസ് കമ്പനികള്‍പ്രവചനങ്ങളെ കടത്തിവെട്ടി ചൈനയുടെ ജിഡിപി മുന്നേറ്റംഇന്ത്യയിൽ ‘കടന്നുകയറി’ ചൈനീസ് ഉൽപന്നങ്ങൾ; വ്യാപാരക്കമ്മി 100 ബില്യനു തൊട്ടടുത്ത്

പുനരുപയോഗ മേഖലയിൽ തിരിച്ചുവരവ് നടത്താനൊരുങ്ങി വെൽസ്പൺ

മുംബൈ : എട്ട് വർഷത്തിന് ശേഷം, ഹൈബ്രിഡ് റിന്യൂവബിൾ എനർജി പവർ പ്ലാന്റുകൾ സ്ഥാപിച്ചും ഗ്രീൻ ഹൈഡ്രജൻ ഉൽപ്പാദിപ്പിച്ചും ടെക്സ്റ്റൈൽസ്-ടു-വെയർഹൗസിംഗ് കൂട്ടായ്മയായ വെൽസ്പൺ ഗ്രൂപ്പ് വീണ്ടും ഉല്പാദന രംഗത്തിറങ്ങാൻ പദ്ധതിയിടുന്നതായി ചെയർമാൻ ബി.കെ.ഗോയങ്ക അറിയിച്ചു .

” എട്ട് വർഷങ്ങൾക് മുൻപ് നടത്തിയിരുന്ന റിന്യൂവബിൾ ബിസിനസ്സിൽ നിന്നും കമ്പനിക്ക് നല്ല മൂല്യനിർണയം ലഭിച്ചിരുന്നു . ഇന്ത്യ , ഗ്രീൻ ഹൈഡ്രജന്റെയും ഗ്രീൻ അമോണിയയുടെയും കേന്ദ്രമാകുമെന്ന് . ” ഗോയങ്ക പറഞ്ഞു

2016-ൽ, വെൽസ്പൺ ഗ്രൂപ്പിന്റെ ഊർജ്ജ വിഭാഗമായ വെൽസ്പൺ എനർജി , 1.1 GW പുനരുപയോഗ ആസ്തികൾ ടാറ്റപവറിന് 10,000 കോടി രൂപയ്ക്ക് വിറ്റിരുന്നു . തുണിത്തരങ്ങൾ, ലൈൻ പൈപ്പുകൾ, ഫ്ലോറിംഗ് സൊല്യൂഷനുകൾ, വെയർഹൗസിംഗ്, റോഡുകൾ, ഓയിൽ ആൻഡ് ഗ്യാസ് എന്നീ മേഖലകൾ വികസിപ്പിക്കാൻ വെൽസ്പണിന് താൽപ്പര്യമുണ്ട്.

സാങ്കേതികവിദ്യ വളരെ വേഗത്തിൽ വളർന്നു കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ പ്രവർത്തന മേഖലയിലും മാറ്റങ്ങൾ കൊണ്ടുവരാൻ കമ്പനി പ്രതിജ്ഞാബദ്ധരാണ്,” ഗോയങ്ക പറഞ്ഞു.

X
Top