രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

അറ്റാദായം സ്ഥിരമായി തുടര്‍ന്നിട്ടും വെല്‍സ്പണ്‍ ഓഹരി നേട്ടത്തില്‍

മുംബൈ: ഏകീകൃത ലാഭം, മാര്‍ച്ച് പാദത്തില്‍ മാറ്റമില്ലാതെ തുടര്‍ന്നിട്ടും വെല്‍സ്പണ്‍ കോര്‍പ്പറേഷന്‍ ഓഹരി ബുധനാഴ്ച 5 ശതമാനം ഉയര്‍ന്നു. 253 രൂപയിലാണ് നിലവില്‍ ട്രേഡ് ചെയ്യപ്പെടുന്നത്. 235.93 കോടി രൂപയാണ് മാര്‍ച്ചിലവസാനിച്ച പാദത്തില്‍ കമ്പനി രേഖപ്പെടുത്തിയ അറ്റാദായം.

മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ 236.14 കോടി രൂപ രേഖപ്പെടുത്തിയ സ്ഥാനത്താണിത്. വരുമാനം 102.4 ശതമാനം ഉയര്‍ന്ന് 4070 കോടി രൂപയായി. എബിറ്റ 1.93 ശതമാനമുയര്‍ന്ന് 482.78 കോടി രൂപയായപ്പോള്‍ എപിഎസ് 9.05 രൂപയില്‍ നിന്നും 9.02 രൂപയായി കുറഞ്ഞു.

5 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 5 രൂപ അഥവാ 100 ശതമാനം ലാഭവിഹിതത്തിനും കമ്പനി ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ നല്‍കിയിട്ടുണ്ട്. 10 രൂപ മുഖവിലയുള്ള 6% ക്യുമുലേറ്റീവ് റിഡീമബിള്‍ പ്രിഫറന്‍സ് ഓഹരികള്‍ക്ക് 6% (അതായത് 0.60 രൂപ) ലാഭവിഹിതവും നല്‍കും.
വാണിജ്യ പേപ്പറുകള്‍ / എന്‍സിഡി യുടെ സ്വകാര്യ പ്ലേസ്‌മെന്റ് വഴി 500 കോടി രൂപ സമാഹരിക്കാനും ബോര്‍ഡ് യോഗത്തില്‍ തീരുമാനമായി.

കൂടാതെ സെക്രട്ടേറിയല്‍ ഓഡിറ്ററായി എം സിറോയ ആന്റ് കമ്പനിയെ നിയമിച്ചു.

X
Top