ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

ബ്രിട്ടാനിയ ഓഹരികള്‍ ഇടിവ് നേരിടുന്നു, നിക്ഷേപകര്‍ എന്ത് ചെയ്യണം?

ന്യൂഡല്‍ഹി: ജൂണ്‍ പാദ വരുമാനത്തിന് ശേഷം ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് ഓഹരികള്‍ തുടര്‍ച്ചയായ രണ്ടാം സെഷനിലും ഇടിഞ്ഞു. വില്‍പന അളവ് വര്‍ദ്ധിപ്പിക്കാത്തതാണ് നിക്ഷേപകരെ അകറ്റുന്നത്.ഓഹരികള്‍ ഈ ആഴ്ച ഏകദേശം 4 ശതമാനം ഇടിഞ്ഞു.

 ചൊവ്വാഴ്ച, വ്യാപാരത്തിന്റെ തുടക്കത്തില്‍ നിഫ്റ്റി സൂചികയില്‍ ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ട ഓഹരികളിലൊന്നായിരുന്നു ബ്രിട്ടാനിയ. ഒടുവില്‍ 1.17 ശതമാനം താഴ്ന്ന് 4605.35 രൂപയില്‍ ക്ലോസ് ചെയ്തു.

അതേസമയം, ബ്രോക്കറേജുകള്‍ സ്റ്റോക്കില്‍ ബുള്ളിഷാണ്. തിരുത്തല്‍ നടപടികളുടെ പിന്‍ബലത്തില്‍ ബ്രിട്ടാനിയ ഊര്‍്ജ്ജം വീണ്ടെടുക്കുന്നതായി അവര്‍ വിശ്വസിക്കുന്നു. മോര്‍ഗന്‍ സ്റ്റാന്‍ലി കൗണ്ടറില്‍ ‘ഓവര്‍വെയ്റ്റ്’ തുടരുമ്പോള്‍, നുവാമ വാങ്ങല്‍ നിര്‍ദ്ദേശമാണ് നല്‍കുന്നത്.

ഓഹരി, 7-25% കുതിക്കുമെന്നാണ് വിലയിരുത്തല്‍. 458 കോടി രൂപയാണ് ഒന്നാംപാദത്തില്‍ കമ്പനി നേടിയ അറ്റാദായം.മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 36 ശതമാനം വര്‍ദ്ധനവ്.

അനലിസ്റ്റുകള്‍ 518 കോടി രൂപ പ്രതീക്ഷിച്ച സ്ഥാനത്താണ് കമ്പനി 458 കോടി രൂപ അറ്റാദായം രേഖപ്പെടുത്തിയത്.

വരുമാനം 8 ശതമാനം ഉയര്‍ന്ന് 4011 കോടി രൂപയായപ്പോള്‍ ഇബിറ്റ 37 ശതമാനം വര്‍ദ്ധിച്ച് 689 കോടി രൂപയിലെത്തി.

ഇബിറ്റ മാര്‍ജിന്‍ 364 പോയിന്റുയര്‍ന്ന് 17.2 ശതമാനം.

X
Top