റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ അടിസ്ഥാന ശമ്പളം പ്രതിമാസം 2.5 ലക്ഷം രൂപയാണ്. ആര്‍ബിഐ ഗവര്‍ണര്‍, ഡെപ്യൂട്ടി ഗവര്‍ണര്‍മാര്‍ എന്നിവരുടെ അടിസ്ഥാന ശമ്പളം 2016 ജനുവരി 01 മുതല്‍ ആണ് മുന്‍കാല പ്രാബല്യത്തോടെ പരിഷ്കരിച്ചത്.
അതു വരെ 90,000 രൂപയായിരുന്നു അടിസ്ഥാന ശമ്പളം. പക്ഷെ രസകരമായ സംഗതി ആര്‍ബിഐ നിയന്ത്രിക്കുന്ന വിവിധ ബാങ്കുകളുടെ മേധാവിമാരേക്കാള്‍ കുറവാണ് ആര്‍ബിഐ ഗവര്‍ണറുടെ ശമ്പളം എന്നതാണ്.
എസ്ബിഐ ചെയര്‍മാന് ആര്‍ബിഐ ഗവര്‍ണറേക്കാള്‍ ശമ്പളം ലഭിക്കുന്നുണ്ട്. എന്നാല്‍ ശമ്പളത്തേക്കാളുപരി പദവിയുടെ പ്രാധാന്യമാണ് ആര്‍ബിഐ ഗവര്‍ണറെ വേറിട്ട് നിര്‍ത്തുന്നത്.
ശമ്പളത്തോടൊപ്പം, സര്‍ക്കാര്‍ വസതി, കാര്‍, മെഡിക്കല്‍ സൗകര്യങ്ങള്‍, പെന്‍ഷന്‍ എന്നിവയും ഗവര്‍ണര്‍ക്ക് ലഭിക്കും. ശക്തികാന്ത ദാസ്, ഉര്‍ജിത് പട്ടേല്‍ തുടങ്ങിയ മുന്‍ ഗവര്‍ണര്‍മാരുടെ പ്രതിമാസ ശമ്പളം 2.5 ലക്ഷം രൂപ ആയിരുന്നു.
ആനുകൂല്യങ്ങളുടെ ഭാഗമായി ആര്‍ബിഐ ഗവര്‍ണര്‍ക്ക് മുംബൈയിലെ മലബാര്‍ ഹില്‍സില്‍ വിശാലമായ വസതി അനുവദിച്ചിട്ടുണ്ട്.