ന്യൂഡൽഹി: 2024-ല്‍ ആദ്യ മൂന്ന് മാസത്തില്‍ മാത്രം വാട്‌സ് ആപ്പ് ഇന്ത്യയില്‍ നിരോധിച്ചത് 22,310,000 അക്കൗണ്ടുകള്‍.
ജനുവരിയില്‍ 6,728,000 അക്കൗണ്ടുകളും ഫെബ്രുവരിയില്‍ 7,628,000 അക്കൗണ്ടുകളും മാര്‍ച്ചില്‍ 7,954,000 അക്കൗണ്ടുകളുമാണ് നിരോധിച്ചത്.
ഇന്ത്യയില്‍ വാട്‌സ് ആപ്പിന് 530 ദശലക്ഷം പ്രതിമാസ ആക്ടീവ് യൂസര്‍മാരുണ്ട്.സുരക്ഷ ആശങ്കകള്‍ ഉന്നയിച്ചു കൊണ്ടുള്ള പരാതികള്‍ ലഭിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് വാട്‌സ് ആപ്പ് അക്കൗണ്ടുകള്‍ക്ക് പൂട്ടിടുന്നത്.
പൂട്ടിയ അക്കൗണ്ടുകള്‍ ആവശ്യമെങ്കില്‍ പിന്നീട് പുനസ്ഥാപിക്കുകയും ചെയ്യാറുണ്ട്.
2021-ലെ ഐടി ആക്ടിന്റെ റൂള്‍ നാല് (1-ഡി). റൂള്‍ 3 (എ-7) എന്നിവ പ്രകാരമാണ് വാട്‌സ് ആപ്പ് നടപടി സ്വീകരിച്ചത്.