വായിക്കാൻ വിട്ടുപോയ മെസേജുകളും കാണാനുള്ള സ്റ്റാറ്റസുകളും ഏതൊക്കെയാണെന്ന് ഇനി വാട്സ്ആപ്പ് തന്നെ ഓർമിപ്പിക്കും. നമ്മൾ കൂടുതലായി ആശയവിനിമയം നടത്തുന്നവരുരുടെ സ്റ്റാറ്റസുകളെയും മെസേജുകളേയും കുറിച്ചാണ് വാട്സ്ആപ്പ് ഓർമിപ്പിക്കുക.
ഇതിനായി നമ്മൾ സ്ഥിരമായി നടത്തുന്ന ആശയവിനിമയങ്ങൾ വാട്സ്ആപ്പ് വിശകലനം ചെയ്യുമെന്നാണ് റിപ്പോർട്ട്. എന്നാൽ ബാക്കപ്പിലോ സെർവറിലോ ഈ വിവരങ്ങൾ ശേഖരിച്ചുവെക്കില്ലെന്നും കമ്പനി പറയുന്നു.
വാട്സ്ആപ്പ് ഉപയോക്താവിന് ശല്യമാകാത്ത രീതിയിൽ റിമൈന്‍ഡർ നൽകാനാണ് ഇതിലൂടെ ശ്രമിക്കുന്നത്. ഈ സേവനം ആവശ്യമില്ലാത്തവർക്ക് റിമൈൻഡർ ഓഫ് ചെയ്ത് വെക്കാനും സാധിക്കും.
വാട്സ്ആപ്പ് ബീറ്റാ (2.24.25.29) ഉപഭോക്താക്കള്‍ക്ക് ഈ സേവനം ലഭ്യമായിത്തുടങ്ങിയതായാണ് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉടന്‍ തന്നെ മറ്റ് വേര്‍ഷനുകളിലും ഈ അപ്‌ഡേഷന്‍ ലഭ്യമാകും.