ചൈനീസ് ഉരുക്ക് ഇറക്കുമതി ഉയർന്നുഇ​​ന്ത്യ​​യു​​ടെ വി​​ദേ​​ശ​​നാ​​ണ്യ ക​​രു​​ത​​ൽ ശേ​​ഖ​​രത്തിൽ കുറവ്; സ്വർണത്തിന്‍റെ കരുതൽശേഖരം വർധിച്ചുആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കുറഞ്ഞേക്കും; വില കൂടാനും കുറയാനും സാധ്യതയുള്ളവ ഇവആഡംബര ഹോട്ടൽ മുറികളിലെ വാടക വർധന 15%വരുന്നത് വര്‍ഷത്തെ ഏറ്റവും വലിയ നിരക്ക് വര്‍ധനയെന്നു വിദഗ്ധര്‍

ഗോതമ്പ് വില നിയന്ത്രിക്കാൻ നടപടികൾ ഉടനുണ്ടായേക്കും

ദില്ലി: ഇന്ത്യയിലെ ഗോതമ്പ് വില കുതിച്ചുയരുന്നത് കാരണം വില തണുപ്പിക്കാനുള്ള നടപടികൾ ഉടനെ ഉണ്ടാകുമെന്ന് സൂചന. ഇറക്കുമതി നികുതി 40 ശതമാനം വെട്ടി കുറയ്ക്കുക, കരുതൽ ശേഖരം വിപണിയിലേക്ക് എത്തിക്കുക തുടങ്ങിയ നടപടികൾ ഉണ്ടാകുമെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന.

ഭക്ഷ്യ വിലക്കയറ്റം പിടിച്ചുനിർത്താൻ സർക്കാർ ശ്രമിക്കുന്നുണ്ടെങ്കിലും ഗോതമ്പ് വില റെക്കോർഡ് ഉയർന്നതിലേക്ക് കുതിക്കുന്നത് കാര്യങ്ങളെ കൂടുതൽ സങ്കീർണമാക്കി. ഗോതമ്പ് വിളവെടുപ്പിൽ പെട്ടെന്നുണ്ടായ ഇടിവ് വിപണിയിൽ വില ഉയർത്തി.

കർഷകരുടെ കൈവശമുള്ള സ്റ്റോക്കുകൾ തീർന്നതിനാൽ വിപണിയിലേക്ക് കഴിഞ്ഞ വിളവെടുപ്പിൽ നിന്നുള്ള ഗോതമ്പിന്റെ വരവ് നിലച്ചു.

പ്രാദേശിക ഗോതമ്പ് വില ഇന്നലെ ഒരു ടണ്ണിന് 26,500 രൂപയായി. ഗോതമ്പിന്റെ വില കുത്തനെ ഉയർന്നത് കാരണം മേയിൽ ഗോതമ്പിന്റെ കയറ്റുമതി ഇന്ത്യ നിരോധിച്ചു. എന്നാൽ കയറ്റുമതി നിരോധനത്തിന് ശേഷം രാജ്യത്തെ ഗോതമ്പ് വില ഏകദേശം 27 ശതമാനം ഉയർന്നു.

ഗോതമ്പിന്റെ ആവശ്യകത ഉയരുന്നുണ്ട്. എന്നാൽ വിതരണം കുറയുകയാണ്. ഇത് വിലയെ കുത്തനെ ഉയർത്തുന്നു. അടുത്ത വിളവെടുപ്പ് വരെ വില ഉയർന്നു തന്നെ ഉണ്ടായേക്കാം എന്ന് മധ്യ ഇന്ത്യൻ നഗരമായ ഇൻഡോറിൽ നിന്നുള്ള ഗോതമ്പ് വ്യാപാരിയായ മൻസുഖ് യാദവ് പറഞ്ഞു.

ലോകത്ത് ഗോതമ്പ് ഉൽപ്പാദനത്തിൽ രണ്ടാം സ്ഥാനത്ത് ഇന്ത്യയാണ്. സാധാരണ ഇന്ത്യ ഗോതമ്പ് കയറ്റുമതി ചെയ്യുന്നത് കുറവാണ്. രാജ്യത്ത് ജനത്തിന് ആവശ്യമായ ഗോതമ്പ്

ലഭ്യമാക്കുകയെന്നതാണ് ഇതിന്റെ പ്രധാന കാരണം. എന്നാൽ വിളവ് മോശമായത് രാജ്യത്തെ ബാധിച്ചു. കൂടാതെ ഉപഭോഗം കൂടിയതും ഗോതമ്പിന്റെ വില കൂട്ടി. ബിസ്‌ക്കറ്റ് നിർമ്മാതാക്കൾ ഉൾപ്പടെ വലിയ അളവിൽ ഗോതമ്പ് ഉപയോഗിക്കാൻ തുടങ്ങിയതോടെ വിപണിയിൽ വില കുത്തനെ ഉയർന്നു.

വില നിലവാരം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും കൃത്യമായ സമയത്ത് നടപടികൾ ഉണ്ടാകുമെന്നും സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു.

ഒക്ടോബറിന്റെ തുടക്കത്തിൽ തന്നെ വെയർഹൗസുകളിലെ ഗോതമ്പ് സ്റ്റോക്ക് 22.7 ദശലക്ഷം ടണ്ണായിരുന്നു.

X
Top