കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

115 കോടിയുടെ നിക്ഷേപം നടത്തി വേൾപൂൾ ഇന്ത്യ

മുംബൈ: രാജ്യത്തെ ഫ്രണ്ട്-ലോഡ് വാഷിംഗ് മെഷീൻ സെഗ്‌മെന്റിൽ ചുവടുവെക്കുന്ന വേൾപൂൾ ഇന്ത്യ അതിന്റെ നിർമ്മാണ ശേഷി വർദ്ധിപ്പിക്കുന്നു. പ്രീമിയം ഫ്രണ്ട്-ലോഡ് വാഷിംഗ് മെഷീനുകൾ നിർമ്മിക്കുന്നതിനായി കമ്പനി പുതുച്ചേരിയിലെ നിലവിലുള്ള പ്ലാന്റിൽ 115 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. കൂടാതെ കമ്പനി ഇന്ത്യയിൽ ഇതിനകം തന്നെ സെമി-ഓട്ടോമാറ്റിക്, ടോപ്പ്-ലോഡ് വാഷിംഗ് മെഷീനുകൾ നിർമ്മിക്കുന്നുണ്ട്.

രാജ്യത്തെ മൊത്തത്തിലുള്ള വാഷിംഗ് മെഷീൻ വിഭാഗത്തിലേക്ക് ഫ്രണ്ട്-ലോഡ് വാഷിംഗ് മെഷീനുകൾ 30 ശതമാനം വിഹിതം സംഭാവന ചെയ്യുന്നുവെന്ന് വേൾപൂൾ ഓഫ് ഇന്ത്യ മാനേജിംഗ് ഡയറക്ടർ വിശാൽ ഭോല പറഞ്ഞു. വാഷിംഗ് മെഷീൻ സെഗ്‌മെന്റിലെ വിപണി വളർച്ചാ നിലവാരത്തിന് മുന്നോടിയായി ഇരട്ട അക്ക വളർച്ച കൈവരിക്കുക എന്നതാണ് കമ്പനിയുടെ പ്രധാന ലക്ഷ്യം.

ശേഷി വിപുലീകരണത്തിനും ഏറ്റെടുക്കലുകൾക്കുമായി വേൾപൂൾ ഏകദേശം 800 കോടി മുതൽ 900 കോടി രൂപ വരെ നിക്ഷേപിച്ചിട്ടുണ്ട്. കൂടാതെ തുടർന്നും കമ്പനി നിക്ഷേപം നടത്തുമെന്ന് വിശാൽ ഭോല പറഞ്ഞു.

ഫെസ്റ്റിവൽ സീസണിന് മുന്നോടിയായി കമ്പനി അതിന്റെ പുതിയ വാഷിംഗ് മെഷീനുകൾ കഴിഞ്ഞ ദിവസം പുറത്തിറക്കി. ഓസോൺ എയർ റിഫ്രഷ് ടെക്‌നോളജിയുള്ള ഫ്രണ്ട്-ലോഡ് വാഷിംഗ് മെഷീനുകൾ, ഹൈഡ്രോവാഷ് സെമി-ഓട്ടോമാറ്റിക് വാഷിംഗ് മെഷീൻ ശ്രേണി, ടോപ്പ്-ലോഡ് വാഷിംഗ് മെഷീനുകളുടെ സ്റ്റെയിൻവാഷ് പ്രോ ശ്രേണി എന്നിവ ഇതിൽ ഉൾപ്പെടുന്നു.

X
Top