സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾവിലക്കയറ്റത്തോതിൽ കേരളം ഒന്നാമതെന്ന് കേന്ദ്രം; ദേശീയതലത്തിൽ പണപ്പെരുപ്പം 7 മാസത്തെ താഴ്ചയിൽ

ബോഷ് വേൾപൂൾ ഏറ്റെടുത്തേക്കുമെന്ന് റിപ്പോർട്ട്

ർമ്മൻ എഞ്ചിനീയറിംഗ് ഗ്രൂപ്പായ ബോഷ് യുഎസിലെ വേൾപൂൾ ഏറ്റെടുത്തേക്കുമെന്ന് റിപ്പോർട്ട്. ഏകദേശം 480 കോടി ഡോളർ വിപണി മൂല്യമുള്ള കമ്പനിയാണ് വേൾപൂൾ കോർപ്പറേഷൻ.

ഏറ്റെടുക്കൽ പൂർണമായാൽ ഗൃഹോപകരണ വിപണിയിൽ മുന്നേറ്റം നടത്താൻ ബോഷിനാകും. ഏഷ്യൻ എതിരാളികളിൽ നിന്ന് ഇപ്പോൾ കടുത്ത മത്സരം നേരിടുകയാണ് ബോഷ്.

ഈ വർഷമാദ്യം, വേൾപൂൾ ഇന്ത്യയിലെ സ്ഥാപനത്തിലെ 24 ശതമാനം ഓഹരികൾ വിറ്റഴിച്ചിരുന്നു. 46.8 കോടി ഡോളറിന് ആയിരുന്നു വിറ്റഴിക്കൽ. മൗറീഷ്യസ് കമ്പനി വഴിയായിരുന്നു ഓഹരി വിൽപ്പന. കമ്പനിയിലെ ഓഹരി പങ്കാളിത്തം 75 ശതമാനത്തി ൽ നിന്ന് 51 ശതമാനം ആയി ആണ് വേൾപൂൾ കുറച്ചത്.

എസ്ബിഐ മ്യൂച്വൽ ഫണ്ട്, സൊസൈറ്റി ജനറൽ, നിപ്പോൺ ഇന്ത്യ മ്യൂച്വൽ ഫണ്ട് തുടങ്ങിയ സ്ഥാപനങ്ങൾക്കും നിക്ഷേപമുള്ള ഓഹരിയാണിത്.

വേൾപൂൾ ഇന്ത്യ ഓഹരികൾ ഒരു മാസത്തിനുള്ളിൽ 35.43 ശതമാനം ഉയർന്നു. കഴിഞ്ഞ ആറ് മാസങ്ങൾക്കുള്ളിൽ 53.46 ശതമാനമാണ് ഓഹരികളിലെ മുന്നേറ്റം. ഒരു വർഷ കാലയളവിൽ 42.42 ശതമാനം ആണ് ഓഹരി വില ഉയർന്നത്.

അതേസമയം നിഫ്റ്റി ഒരു മാസത്തിനിടെ 3.85 ശതമാനവും ആറ് മാസത്തിൽ 9.98 ശതമാനവുമാണ് നേട്ടം നൽകിയത്. ഒരു വർഷ കാലയളവിലെ മുന്നേറ്റം 26.56 ശതമാനമാണ്.

X
Top