കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

വേള്‍പൂള്‍ നാലാംപാദം: അറ്റാദായം 24.5 ശതമാനം ഇടിഞ്ഞു

ന്യൂഡല്‍ഹി: വേള്‍പൂള്‍ ഇന്ത്യ നാലാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 63.71 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 24.5 ശതമാനം കുറവ്.

വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 2 ശതമാനം കുറഞ്ഞ് 1672.65 കോടി രൂപയായി. ഇപിഎസ് 6.61 രൂപയില്‍ നിന്നും 4.94 രൂപയായി കുറഞ്ഞു. 10 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 5 രൂപ ലാഭവിഹിതം പ്രഖ്യാപിക്കാനും കമ്പനി തയ്യാറായിട്ടുണ്ട്.

അതേസമയം അറ്റാദായം ഇടിഞ്ഞതിനെ തുടര്‍ന്ന് കമ്പനി ഓഹരി ഇടിവ് നേരിട്ടു. 1.35 ശതമാനം താഴ്ന്ന് 1348.15 രൂപയിലായിരുന്നു ക്ലോസിംഗ്. 2022 ഓഗസ്റ്റില്‍ രേഖപ്പെടുത്തിയ 1905 രൂപയാണ് 52 ആഴ്ച ഉയരം.

ഫെബ്രുവരി 2023 ലെ 1218.20 രൂപ 52 ആഴ്ച താഴ്ചയാണ്.

X
Top