Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

2023ൽ വൈറ്റ് കോളർ നിയമനങ്ങൾ കുറഞ്ഞു

ബെംഗളൂരു: ഇന്ത്യയിൽ നിന്നാൽ കാര്യമില്ല, വിദേശത്ത് പോകുന്നതാണ് നല്ലത് എന്ന ചിന്താഗതി ചെറുപ്പക്കാരുടെ ഇടയിൽ പടർന്നു പിടിക്കുകയാണ്. അതുകൊണ്ടുതന്നെ വിദേശത്ത് പഠിക്കാൻ പോകുന്നവരുടെയും, ജോലിക്കു പോകുന്നവരുടെയും എണ്ണം കൂടുകയാണ്. അതിനിടക്കാണ് ഇന്ത്യയിൽ വൈറ്റ് കോളർ ജോലി നിയമനങ്ങൾ കുറഞ്ഞുവെന്ന വാർത്ത എത്തുന്നത്.
മേഖലകൾ.

ഐടി സേവനങ്ങൾ, ബിപിഒ, ഐടിഇഎസ്, റീട്ടെയിൽ, എഫ്എംസിജി, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം തുടങ്ങിയ മേഖലകളിൽ 2023ൽ രാജ്യത്തെ വൈറ്റ് കോളർ നിയമനം 6% കുറഞ്ഞു.

എണ്ണ, വാതകം, ഊർജം, അടിസ്ഥാന സൗകര്യം, ഊർജം, BFSI, ട്രാവൽ, റിയൽ എസ്റ്റേറ്റ് എന്നിവയുൾപ്പെടെ കഴിഞ്ഞ ഒരു വർഷമായി ബിസിനസ് വളർച്ച കൈവരിച്ച മേഖലകളിൽപ്പോലും, ആഗോള സാമ്പത്തിക പ്രശ്നങ്ങൾ കാരണം കമ്പനികൾ അവരുടെ നിയമനം കർശനമാക്കി.

2024 ലും നിയമനങ്ങൾ മരവിപ്പിക്കുമെന്ന സൂചനകളാണ് കമ്പനികൾ നൽകുന്നത്.എന്നാൽ ഇലക്‌ട്രിക് വാഹനങ്ങൾ, ടെലികോം, ഇ-കൊമേഴ്‌സ്, ലോജിസ്റ്റിക്‌സ്, ഹോസ്പിറ്റാലിറ്റി, ഏവിയേഷൻ തുടങ്ങിയ മേഖലകളിൽ ജോലി സാധ്യതകൾ കൂടുന്നുണ്ട്.

Naukri.com ഡാറ്റ അനുസരിച്ച് ചെന്നൈ, ബെംഗളൂരു, ഡൽഹി – എൻസിആർ, കൊൽക്കത്ത എന്നിവയുൾപ്പെടെ മിക്ക മെട്രോ നഗരങ്ങളിലും 2023-ൽ നിയമനത്തിൽ കുറവുണ്ടായപ്പോൾ അഹമ്മദാബാദ്, വഡോദര, ജയ്പൂർ എന്നിവിടങ്ങളിൽ നിയമനങ്ങളിൽ വർധനവ് രേഖപ്പെടുത്തി.

X
Top