
മുംബൈ: വൈറ്റ്‌ഓക്ക് ക്യാപിറ്റൽ അസെറ്റ് മാനേജ്‌മെന്റ്, അതിന്റെ കന്നി ഇക്വിറ്റി ഫണ്ടായ വൈറ്റ്‌ഓക്ക് ക്യാപിറ്റൽ ഫ്ലെക്‌സികാപ്പ് ഫണ്ടിന്റെ പുതിയ ഫണ്ട് ഓഫർ (എൻഎഫ്‌ഒ) കാലയളവിൽ ഏകദേശം 550 കോടി രൂപ ശേഖരിച്ചതായി അറിയിച്ചു.
പ്രധാന വ്യവസായങ്ങൾ, സാമ്പത്തിക മേഖലകൾ, മാർക്കറ്റ് ക്യാപ് സെഗ്‌മെന്റുകൾ എന്നിവയിലുടനീളമുള്ള കമ്പനികളുടെ ക്രോസ്-സെക്ഷനെ പ്രതിനിധീകരിക്കുന്ന സജീവവും വൈവിധ്യപൂർണ്ണവുമായ ഒരു പോർട്ട്‌ഫോളിയോ നിർമ്മിക്കാനാണ് ഫണ്ട് ലക്ഷ്യമിടുന്നതെന്ന് വൈറ്റ്ഓക്ക് പ്രസ്താവനയിൽ പറഞ്ഞു.
പുതിയ ഫണ്ട് ഓഫർ (എൻഎഫ്‌ഒ) ഇന്ത്യയിലും അന്തർദ്ദേശീയ തലത്തിലും നിക്ഷേപകർക്ക് നിക്ഷേപം നടത്താൻ അവസരം നൽകിയിരുന്നു. ഇത് ഫണ്ട് ഹൗസിന്റെ വൈവിധ്യമാർന്ന ക്ലയന്റ് അടിത്തറയെ പ്രതിഫലിപ്പിക്കുന്നു.
അസ്ഥിരമായ വിപണി സാഹചര്യങ്ങളും കഴിഞ്ഞ മാസം ഇക്വിറ്റി നിക്ഷേപത്തിൽ ഏകദേശം 40 ശതമാനം ഇടിവുണ്ടായിട്ടും, ഈ ഫണ്ട് നിക്ഷേപകരിൽ നിന്നും ഇടനിലക്കാരിൽ നിന്നും ഒരുപോലെ ഗണ്യമായ താൽപ്പര്യം നേടിയതായി വൈറ്റ്‌ഓക്ക് ക്യാപിറ്റൽ അസെറ്റ് മാനേജ്‌മെന്റ് പറഞ്ഞു. 350 ലധികം ലൊക്കേഷനുകളിൽ നിന്നായി 25,000 നിക്ഷേപകർ ഈ ഫ്ലെക്സിക്യാപ്പ് ഫണ്ട് ഓഫറിൽ പങ്കെടുത്തു.
വൈറ്റ്ഓക്ക് ക്യാപിറ്റൽ ഗ്രൂപ്പ് 40,000 കോടിയിലധികം വരുന്ന ഇക്വിറ്റി ആസ്തികൾക്കായി നിക്ഷേപ മാനേജ്മെന്റും ഉപദേശക സേവനങ്ങളും നൽകുന്നു.