Alt Image
ലൈഫ് ഭവന പദ്ധതിയിൽ അനുവദിച്ചത് 5,39,042 വീടുകൾ; 4,27,736 വീടുകള്‍ പൂർത്തിയാക്കിയെന്ന് ധനമന്ത്രിഅതിവേഗ റെയില്‍ പാതയ്ക്ക് ശ്രമം തുടരുമെന്ന് ബജറ്റ് പ്രഖ്യാപനം; തെക്കന്‍ കേരളത്തില്‍ കപ്പല്‍ശാല നിര്‍മിക്കാന്‍ സഹായം തേടുമെന്ന് മന്ത്രികേരളം ടേക്ക് ഓഫിന് തയ്യാറെന്ന് സംസ്ഥാന ബജറ്റ്വയനാട് പുനരധിവാസം; 750 കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രികെഎസ്ആര്‍ടിസിക്ക് ബജറ്റിൽ 178.98 കോടി; ഡീസല്‍ ബസ് വാങ്ങാന്‍ 107 കോടി

രാജ്യത്തെ മൊത്തവില പണപ്പെരുപ്പം കുറഞ്ഞു

ന്യൂഡല്‍ഹി: മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ പണപ്പെരുപ്പം ജൂലൈ മാസത്തില്‍ 13.93 ശതമാനമായി കുറഞ്ഞു. ജൂണിലെ 15.18 ശതമാനം
എന്ന തോതില്‍ നിന്നാണ് ജൂലൈയില്‍ 13.93 ശതമാനമായി മൊത്തവില സൂചിക പണപ്പെരുപ്പം (ഡബ്ല്യുപിഐ) കുറഞ്ഞത്. ഇതോടെ തുടര്‍ച്ചയായ 16 മാസത്തില്‍ മൊത്തവില സൂചിക പണപ്പെരുപ്പം രണ്ടക്കം കടന്നു.

മെയ് മാസത്തില്‍ മൊത്ത വില സൂചിക പണപ്പെരുപ്പം 3 ദശാബ്ദത്തിലെ ഉയരമായ 16.63 രേഖപ്പെടുത്തിയിരുന്നു. വാണിജ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ കണക്കുകളുള്ളത്. ഒരുവര്‍ഷം മുന്‍പാണ് പണപ്പെരുപ്പം ആദ്യമായി 10.74 ശതമാനമായത്. ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള റീട്ടെയില്‍ പണപ്പെരുപ്പ നിരക്ക് ജൂലൈ 2021 ല്‍ 11.57 ശതമാനമായിരുന്നു.

ഭക്ഷ്യ ഉത്പന്നങ്ങളുടെ മൊത്തവില ഇടിവാണ് ജൂലൈയില്‍ സൂചിക താഴ്ത്തിയത്. ഭക്ഷ്യവില സൂചിക ജൂലൈയില്‍ 300 പോയിന്റ് കുറഞ്ഞ് 9.41ശതമാനമായി. ഭക്ഷ്യ വസ്തുക്കളില്‍, പച്ചക്കറി വില പ്രതിമാസം 12.7 ശതമാനം ഇടിവ് രേഖപ്പെടുത്തി. പഴങ്ങളുടെ വില 3.0 ശതമാനം ഇടിഞ്ഞപ്പോള്‍ മുട്ട, മാംസം, മത്സ്യം എന്നിവയുടേത് ജൂണില്‍ നിന്ന് 2.6 ശതമാനം കുറഞ്ഞു.

മൊത്ത വില സൂചികയുടെ 24 ശതമാനം വരുന്ന ഭക്ഷ്യ സൂചിക ജൂലൈയില്‍ തുടര്‍ച്ചയായി 2.2 ശതമാനം ഇടിഞ്ഞു. ഉല്‍പ്പന്നങ്ങളുടെ വില കുറഞ്ഞതും കഴിഞ്ഞ മാസത്തെ ഡബ്ല്യുപിഐ പണപ്പെരുപ്പം കുറയ്ക്കാന്‍ സഹായിച്ചു. ജൂണിനെ അപേക്ഷിച്ച്, ഉല്‍പാദക വസ്തുക്കളുടെ വില ജൂലൈയില്‍ 0.4 ശതമാനം കുറഞ്ഞു.

ഇത്തരം ഉത്പന്നങ്ങള്‍ മൊത്ത വില സൂചികയുടെ 64 ശതമാനം വരും. ഇതോടെ ഈ വിഭാഗത്തിന്റെ സൂചിക 8.16 ശതമാനമായി. അതേസമയം ഇന്ധനത്തിന്റെയും ഊര്‍ജത്തിന്റെയും പണപ്പെരുപ്പം 43.75 ശതമാനമായി ഉയര്‍ന്നു. ഇതോടെ ഈ വിഭാഗത്തിന്റെ സൂചിക ജൂണ്‍ മുതല്‍ 6.6 ശതമാനം ഉയര്‍ന്നു.

റീട്ടെയില്‍ പണപ്പെരുപ്പത്തിലെ ഇടിവിനെ തുടര്‍ന്നാണ് ജൂലൈയിലെ മൊത്തവിലപ്പെരുപ്പം ഇടിഞ്ഞത്. ഉപഭോക്തൃ വില സൂചിക (സിപിഐ) പണപ്പെരുപ്പം ജൂലൈയില്‍ അഞ്ച് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 6.71 ശതമാനത്തിലേക്ക് എത്തിയിരുന്നു. ഉയര്‍ന്ന പണപ്പെരുപ്പം നിയന്ത്രിക്കാനായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് ഇതിനോടകം 140 ബേസിസ് പോയിന്റ് ഉയര്‍ത്തിയിട്ടുണ്ട്.

നിലവില്‍ 5.40 ശതമാനമാണ് രാജ്യത്തെ റിപ്പോ നിരക്ക്.

X
Top