Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

നവംബര്‍ മൊത്തവില പണപ്പെരുപ്പം 21 മാസത്തെ താഴ്ന്ന നിരക്കില്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ മൊത്തവില സൂചിക പണപ്പെരുപ്പം നവംബറില്‍ 5.85 ശതമാനമായി കുറഞ്ഞു. 21 മാസത്തെ താഴ്ന്ന നിരക്കാണിത്. വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

5.85 ശതമാനത്തില്‍, മൊത്തവില സൂചിക (ഡബ്ല്യുപിഐ) പണപ്പെരുപ്പം രണ്ട് മാസമുണ്ടായിരുന്നതിനേക്കാള്‍ 470 ബേസിസ് പോയിന്റ് കുറവാണ്. ഡബ്ല്യുപിഐ പണപ്പെരുപ്പം ഒക്ടോബറില്‍ 8.39 ശതമാനവും 2021 നവംബറില്‍ 14.87 ശതമാനവുമായിരുന്നു. റീട്ടെയ്ല്‍ പണപ്പെരുപ്പം 5.88 ശതമാനമായി കുറഞ്ഞ് രണ്ട് ദിവസത്തിന് ശേഷമാണ് മൊത്ത പണപ്പെരുപ്പത്തിലും കുറവ് വരുന്നത്.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) സിപിഐ ടോളറന്‍സ് പരിധി 2-6 ശതമാനമാണ്. ഭക്ഷ്യവസ്തുക്കള്‍, അടിസ്ഥാന ലോഹങ്ങള്‍, തുണിത്തരങ്ങള്‍, രാസവസ്തുക്കള്‍, രാസ ഉല്‍പന്നങ്ങള്‍, പേപ്പര്‍, പേപ്പര്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വിലയിടിവാണ് മൊത്തവില പണപ്പെരുപ്പത്തില്‍ പ്രതിഫലിച്ചത്. ഡബ്ല്യുപിഐ ഭക്ഷ്യവിലപ്പെരുപ്പം ഒക്ടോബറിലെ 6.48 ശതമാനത്തില്‍ നിന്ന് നവംബറില്‍ 2.17 ശതമാനമായി കുറഞ്ഞു.

പച്ചക്കറികള്‍ (ഈ വര്‍ഷം നവംബറില്‍-20.08 ശതമാനം, കഴിഞ്ഞ വര്‍ഷം നവംബറില്‍ 3.44 ശതമാനം); മുട്ട, മാംസം, മത്സ്യം (ഈ വര്‍ഷം നവംബറില്‍ 2.27 ശതമാനവും കഴിഞ്ഞ വര്‍ഷം 9.40 ശതമാനവും); ധാന്യങ്ങള്‍ (ഈ വര്‍ഷം നവംബറില്‍ 1.07 ശതമാനവും കഴിഞ്ഞ വര്‍ഷം4.82 ശതമാനവും); പയര്‍വര്‍ഗ്ഗങ്ങള്‍ (ഈ വര്‍ഷം നവംബറില്‍ 0.56 ശതമാനം കഴിഞ്ഞ വര്‍ഷം 2.84 ശതമാനം); പഴങ്ങള്‍ (ഈ വര്‍ഷം നവംബറില്‍ 1.07 ശതമാനം കഴിഞ്ഞ വര്‍ഷം 15.50 ശതമാനം) എന്നിങ്ങനെയാണ് ഭക്ഷ്യവിലയിടിവ്.2021 ഫെബ്രുവരിയ്ക്ക് ശേഷം ആദ്യമായാണ് മൊത്ത പണപ്പെരുപ്പം ചെറുകിട പണപ്പെരുപ്പത്തേക്കാള്‍ കുറയുന്നത്. 2021 ഫെബ്രുവരിയില്‍, മൊത്ത പണപ്പെരുപ്പം 4.83 ശതമാനവും ചെറുകിട പണപ്പെരുപ്പം 5.03 ശതമാനവുമായിരുന്നു.

X
Top