ന്യൂഡല്‍ഹി: മികച്ച രണ്ടാംപാദ ഫലപ്രഖ്യാപനത്തിനൊപ്പം 500 ശതമാനത്തിന്റെ ലാഭവിഹിതം കൂടി പ്രഖ്യാപിച്ചിരിക്കയാണ് ഐടി ഭീമന്‍ എച്ച്‌സിഎല്‍ ടെക്. 2 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 10 രൂപയാണ് ഇടക്കാല ലാഭവിഹിതം നല്‍കുന്നത്. റെക്കോര്‍ഡ് തീയതി, ഒക്ടോബര്‍ 20.
ഒക്ടോബര്‍ 19 ന് ഓഹരി എക്‌സ് ഡിവിഡന്റാകും. ലാഭവിഹിത യീല്‍ഡ് 4.78 ശതമാനം.
ലാഭവിഹിത ചരിത്രം
ഈവര്‍ഷം വിതരണം ചെയ്യുന്ന മൂന്നാമത്തെ ഇടക്കാല ലാഭവിഹിതമാണ് ഇത്. ഏപ്രില്‍ 8 ന് 10 രൂപ ഡിവിഡന്റ് കമ്പനി വിതരണം ചെയ്തിരുന്നു.
2021-22 ല്‍ നാല് ഡിവിഡന്റുകളാണ് നല്‍കിയത്. മൂന്ന് ഇടക്കാല ലാഭവിഹിതവും ഒരു സ്‌പെഷ്യല്‍ ലാഭവിഹിതവും. ഏപ്രിലില്‍ നല്‍കിയ 6 രൂപ, ജൂലൈയിലെ 6 രൂപ, ഒക്ടോബറിലെ 10, ജനുവരിയിലെ 10 എന്നിവയാണ് ഇവ.
ഓഹരി വില ചരിത്രം
കഴിഞ്ഞ 5 സെഷനുകളില്‍ 5 ശതമാനം ഉയര്‍ന്ന ഓഹരി 2022 ല്‍ ഇതുവരെ 25 ശതമാനത്തിന്റെ നെഗറ്റീവ് ലാഭമാണ് നേടിയത്.അതുകൊണ്ടുതന്നെ, 25 ശതമാനത്തിന്റെ ഡിസ്‌ക്കൗണ്ട് നിരക്കിലാണ് സ്‌റ്റോക്കുള്ളത്. 1359.40 രൂപയാണ് 52 ആഴ്ച ഉയരം. 877.35 രൂപ 52 ആഴ്ച താഴ്ചയാണ്.
രണ്ടാംപാദഫലങ്ങള്‍
മികച്ച രണ്ടാം പാദ പ്രവര്‍ത്തനഫലങ്ങള്‍ പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് എച്ച്‌സിഎല്‍ ഓഹരികള്‍ കഴിഞ്ഞദിവസം നേട്ടമുണ്ടാക്കിയിരുന്നു. 3.6 ശതമാനം ഉയര്‍ന്ന് 982.10 രൂപയിലാണ് സ്‌റ്റോക്ക് ക്ലോസ് ചെയ്തത്. ഏകീകൃത അറ്റാദായം 7.5 ശതമാനം വര്‍ധിപ്പിച്ച് 3,489 കോടി രൂപയാക്കിയ കമ്പനി പ്രവര്‍ത്തന വരുമാനം 19.5 ശതമാനം ഉയര്‍ത്തി 24,686 കോടി രൂപയാക്കി.
1420 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഔട്ട്‌പെര്‍ഫോമിംഗ് റേറ്റിംഗ് ബ്രോക്കറേജ് സ്ഥാപനം മക്വാരി നല്‍കുന്നു. 1140 രൂപ ലക്ഷ്യവിലയോട് കൂടിയ വാങ്ങല്‍ നിര്‍ദ്ദേശമാണ് ഷെയര്‍ഖാന്‍ നല്‍കുന്നത്.