ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 2030-ഓടെ ഇരട്ടിയാകുമെന്ന് നീതി ആയോഗ് സിഇഒഇന്ത്യൻ ജിഡിപിയിൽ സംസ്ഥാനത്തിന്റെ സംഭാവന ഉയരാത്തത് കേരളത്തിന് ക്ഷീണംമോർഗൻ സ്റ്റാൻലി ഇൻവെസ്റ്റബിൾ മാർക്കറ്റ് ഇൻഡെക്സിൽ ചൈനയെ പിന്തള്ളി ഇന്ത്യഉത്സവ സീസണിൽ അവശ്യസാധനങ്ങൾക്ക് വില വർധിപ്പിക്കില്ലെന്ന് കേന്ദ്ര സർക്കാർഇന്ത്യയിലെ നിക്ഷേപാന്തരീക്ഷത്തെ പുകഴ്ത്തി സെയിൽസ്ഫോഴ്‌സ് മേധാവി

കറന്‍സി സര്‍ക്കുലേഷന്‍ വര്‍ധനവിന്റെ തോത് കുറയുന്നതെന്തുകൊണ്ട്?

ന്യൂഡല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യ നാല് മാസങ്ങളില്‍ സര്‍ക്കുലേഷനിലുള്ള കറന്‍സിയുടെ വര്‍ധവ് 500 ബില്യണ്‍ രൂപ മാത്രമാണ്. ഇത് ഒരു വര്‍ഷം മുമ്പത്തെ സമാന കാലയളവിലെ സര്‍ക്കുലേഷന്‍ വര്‍ധനവിനെ അപേക്ഷിച്ച് പകുതി മാത്രമാണ്. “സാമ്പത്തിക പ്രവര്‍ത്തനം പൂര്‍ണ്ണമായും പകര്‍ച്ചവ്യാധിക്ക് മുമ്പുള്ള നിലയിലേക്ക് തിരിച്ചെത്തിയിരിക്കുന്നു, അതിനാല്‍ പരിഭ്രാന്തി പരത്തുന്ന തരത്തിലുള്ള പണം പിന്‍വലിക്കല്‍ നടക്കുന്നില്ല. ഇത് സര്‍ക്കുലേഷനിലുള്ള പണത്തിന്റെ കുറവിലേക്ക് നയിക്കുന്നു,” വ്യാപാരികളെ ഉദ്ദരിച്ച് മിന്റ് റിപ്പോര്‍ട്ട് ചെയ്തു.

ഏപ്രില്‍-ജൂലൈ മാസങ്ങളില്‍ സര്‍ക്കുലേഷനിലുള്ള പണത്തിന്റെ വര്‍ദ്ധനവ് 508 ബില്യണ്‍ രൂപ (6.38 ബില്യണ്‍ ഡോളര്‍) മാത്രമാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 928 ബില്യണ്‍ രൂപയും 2020-21 ല്‍ 2.25 ട്രില്യണ്‍ രൂപയുമായിരുന്നു പണത്തിന്റെ വര്‍ദ്ധനവ്. ലോക് ഡൗണ്‍ കാലമായതിനാലാണ് 2020-21 ല്‍ പണം പിന്‍വലിക്കല്‍ വര്‍ധിച്ചത്.

സര്‍ക്കുലേഷനിലുള്ള കറന്‍സി 2020-21 ല്‍ നാല് ട്രില്യണ്‍ രൂപയിലധികമായി കുതിച്ചുയര്‍ന്നു. അതേസമയം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ വര്‍ദ്ധനവ് 2.80 ട്രില്യണ്‍ രൂപയായി കുറഞ്ഞു, ഈ വര്‍ഷം അതിനിയും കുറയുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

ശേഷിക്കുന്ന വര്‍ഷത്തില്‍ തെരഞ്ഞെടുപ്പുകളൊന്നുമില്ലാത്തിനാല്‍ സര്‍ക്കുലേഷന്‍ വര്‍ധവിന്റെ തോതില്‍ മാറ്റമുണ്ടാകില്ലെന്ന് വിദഗ്ധര്‍ പ്രതികരിച്ചു. അതേസമയം, ഇന്ത്യയുടെ ബാങ്കിംഗ് സംവിധാനത്തിലുള്ള ലിക്വിഡിറ്റി മിച്ചം ഏകദേശം രണ്ട് ട്രില്യണ്‍ രൂപയായി തുടരുന്നു. ഈ ആഴ്ച അവസാനത്തോടെ മിച്ചം 1.50 ട്രില്യണ്‍ രൂപയായി കുറയുമെന്ന് കൊട്ടക് മഹീന്ദ്ര ബാങ്ക് അധികൃതര്‍ പറഞ്ഞു.

X
Top