ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

വിപ്രോ ഓഹരിയെ തകര്‍ച്ചയിലേയ്ക്ക് നയിക്കുന്ന കാരണങ്ങള്‍

ന്യൂഡല്‍ഹി: എതിരാളികളായ ടിസിഎസി(ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്)നേയും ഇന്‍ഫോസിസിനേയും അപേക്ഷിച്ച് കനത്ത നഷ്ടമാണ് ഐടി കമ്പനിയായ വിപ്രോ 2022 ല്‍ നേരിട്ടത്. വിപ്രോ ഓഹരി 45 ശതമാനം ഇടിവ് നേരിട്ടപ്പോള്‍ ഇന്‍ഫോസിസ്, ടിസിഎസ് എന്നിവയുടെ കാര്യത്തില്‍ ഇത് 18.48 ശതമാനം, 12.11 ശതമാനം എന്നിങ്ങനെയാണ്. വില കുറഞ്ഞതിനാല്‍ സ്‌റ്റോക്ക് നിക്ഷേപകരെ ആകര്‍ഷിക്കുന്നു എന്നത് മറുവശം.ഐടി ഭീമന്റെ തകര്‍ച്ചയ്ക്കിടയാക്കിയ കാരണങ്ങള്‍ ചുവടെ.

ഭൗമരാഷ്ട്രീയ നഷ്ട സാധ്യതകള്‍
അമേരിക്ക,യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നാണ് കമ്പനിയുടെ 90 ശതമാനം വരുമാനവും.റഷ്യ-ഉക്രൈന്‍ സംഘര്‍ഷവും തുടര്‍ന്നുണ്ടായ പണപ്പെരുപ്പം, നിരക്ക് വര്‍ദ്ധന എന്നിവയും മാന്ദ്യം സംജാതമാക്കി. ഇതോടെ കമ്പനി വരുമാന സ്രോതസ്സുകള്‍ അടഞ്ഞു. 2022-24 സാമ്പത്തികവര്‍ഷങ്ങളില്‍ 7.8 ശതമാനം വരുമാന വളര്‍ച്ചയാണ് മോതിലാല്‍ ഓസ്വാള്‍ കണക്കുകൂട്ടുന്നത്. ടയര്‍വണ്‍ ഐടി സര്‍വീസ് കവറേജിലെ ഏറ്റവും ദുര്‍ബലമായത്.

മൊത്ത മാര്‍ജിനിലെ കുറവ്
ഏറ്റെടുക്കലുകള്‍ രണ്ട് വര്‍ഷമായി മാര്‍ജിന്‍ കുറച്ചു. കഴിഞ്ഞ എട്ട് പാദങ്ങളിലായി 600 ബിപിഎസ് ഇടിവാണ് മാര്‍ജിനിലുണ്ടായത്. കാപ്‌കോ, റൈസിംഗ്എന്നിവയെയാണ് ഈ കാലയളവില്‍ കമ്പനി ഏറ്റെടുത്തത്.

കണ്‍സള്‍ട്ടിംഗ് ബിസിനസിലെ കുറവ്
ഡിസംബര്‍ പാദത്തില്‍, കണ്‍സള്‍ട്ടിംഗ് ബിസിനസ് കുറയുമെന്ന് മാനേജ്‌മെന്റ് കണക്കുകൂട്ടുന്നു. ഭൗമരാഷ്ട്രീയ പ്രശ്‌നങ്ങളാണ് കാരണം.

ദുര്‍ബലമായ അനുമാനം
2023 സാമ്പത്തികവര്‍ഷത്തില്‍ കുറഞ്ഞ വളര്‍ച്ചയാണ് മാനേജ്‌മെന്റ് കണക്കുകൂട്ടുന്നത്. വരുമാന വളര്‍ച്ച 0.5-2 ശതമാനമാകുമെന്നാണ് അനുമാനം. കുറഞ്ഞ റിക്രൂട്ട്‌മെന്റാണ് വളര്‍ച്ചയെ ബാധിക്കുന്ന പ്രധാന ഘടകം. ടെക്നോളജി വെര്‍ട്ടിക്കല്‍ (വരുമാനത്തിന്റെ 12%), ബിഎഫ്എസ്ഐ കണ്‍സള്‍ട്ടിംഗ്/കാപ്കോ (വരുമാനത്തിന്റെ 9%) എന്നിവയില്‍ ഇന്‍ക്രിമെന്റല്‍ ഡൗണ്‍സൈഡ് സാധ്യത കൂടുതലാണ്.

X
Top