ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

റിസർവ് ബാങ്കിന്റെ പണനയ പ്രഖ്യാപനം 9ന്; ആകാംഷയോടെ സാമ്പത്തീകലോകം, പുതിയ അംഗങ്ങളുടെ നിലപാട് നിർണായകമെന്ന് റിപ്പോർട്ട്

മുംബൈ: റിസർവ് ബാങ്ക്(reserve bank) ഗവർണർ ശക്തികാന്ത ദാസ്(Shakthikanth Das) നയിക്കുന്ന ആറംഗ പണനയ നിർണയ സമിതിയുടെ (എംപിസി/MPC) നിർണായക യോഗം ഒക്ടോബർ 7 മുതൽ 9 വരെ.

2023 ഫെബ്രുവരിക്ക് ശേഷം അടിസ്ഥാന പലിശനിരക്കിൽ എംപിസി തൊട്ടിട്ടില്ല. റീപ്പോനിരക്ക് ദശാബ്ദത്തിലെ തന്നെ ഉയരമായ 6.50 ശതമാനത്തിൽ തുടരുകയാണ്. റീപ്പോനിരക്ക് കുറഞ്ഞാലേ ബാങ്കുകൾ വായ്പകളുടെ പലിശയും കുറയ്ക്കൂ.

ഫലത്തിൽ, റീപ്പോ കുറഞ്ഞാലേ വാഹന, ഭവന, വിദ്യാഭ്യാസ, കാർഷിക, വ്യക്തിഗത വായ്പകളുടെയൊക്കെ പലിശഭാരവും ഇഎംഐ ബാധ്യതയും കുറയൂ.

പണപ്പെരുപ്പം കൂടിയത് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ യോഗങ്ങളിൽ റിസർവ് ബാങ്ക് റീപ്പോനിരക്ക് പരിഷ്കരിക്കാതിരുന്നത്. ഉപഭോക്തൃവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം അഥവാ റീറ്റെയ്ൽ പണപ്പെരുപ്പം 4 ശതമാനമായി നിയന്ത്രിക്കുകയാണ് എംപിസിയുടെ പ്രവർത്തനലക്ഷ്യം.

ഇത് 6 ശതമാനത്തിനും മുകളിലായിരുന്നത് കഴിഞ്ഞവർഷം റിസർവ് ബാങ്കിനെ റീപ്പോനിരക്ക് നിലനിർത്താൻ പ്രേരിപ്പിച്ചു.

നിലവിൽ പണപ്പെരുപ്പം 4 ശതമാനത്തിനും താഴെയാണ്. മാത്രമല്ല, പണപ്പെരുപ്പം 6 ശതമാനം വരെ ഉയർന്നാലും അത് ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയ്ക്ക് ഭീഷണിയല്ലെന്ന് റിസർവ് ബാങ്ക് തന്നെ വ്യക്തമാക്കിയിട്ടുള്ളതുമാണ്.

ജൂലൈയിൽ 3.6 ശതമാനമായിരുന്ന പണപ്പെരുപ്പം ഓഗസ്റ്റിൽ 3.65 ശതമാനമാണ്. അതായത്, പലിശനിരക്ക് കുറയ്ക്കാൻ പണപ്പെരുപ്പം നിലവിൽ അനുകൂലമാണ്.

4 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ടാണ് സെപ്റ്റംബർ 18ന് അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് വെട്ടിക്കുറച്ചത്. അരശതമാനം (0.50%) ബമ്പർ ഇളവാണ് പ്രഖ്യാപിച്ചതും.

പണപ്പെരുപ്പം കുറയുന്നത് കണക്കിലെടുത്തായിരുന്നു നടപടി. റീറ്റെയ്ൽ പണപ്പെരുപ്പം 2 ശതമാനമായി നിയന്ത്രിക്കുകയാണ് ലക്ഷ്യമെങ്കിലും അത് 3 ശതമാനത്തിന് താഴെയെത്തിയപ്പോൾ തന്നെ അമേരിക്ക പലിശഭാരം കുറയ്ക്കുകയായിരുന്നു. അടുത്ത യോഗങ്ങളിലും പലിശ കുറയ്ക്കുമെന്ന സൂചനയും ഫെഡറൽ റിസർവ് നൽകിയിട്ടുണ്ട്.

അതേസമയം, ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയിലെ ചലനങ്ങൾക്ക് അനുസൃതമാണ് എംപിസിയുടെ നയങ്ങളെന്നും വിദേശ കേന്ദ്ര ബാങ്കുകളുടെ നയം സ്വാധീനിക്കില്ലെന്നും നിരീക്ഷകർ വിലയിരുത്തുന്നു.

അങ്ങനെയെങ്കിൽ ഈ മാസത്തെ യോഗത്തിലും റിസർവ് ബാങ്ക് പലിശനിരക്കിൽ തൊടാൻ സാധ്യത വിരളം. മാത്രമല്ല, രാജ്യാന്തര ക്രൂഡ് ഓയിൽ വില വർധന, ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ എന്നിവയും റിസർവ് ബാങ്ക് കണക്കിലെടുത്തേക്കും.

രണ്ടുകാര്യങ്ങളും ഇന്ത്യയിൽ പണപ്പെരുപ്പം കൂടാൻ വഴിവയ്ക്കുന്നവയാണ് എന്നതാണ് കാരണം. ഒക്ടോബറിലെ യോഗത്തിൽ പലിശനിരക്ക് നിരനിർത്തിയശേഷം ഡിസംബറോടെ പലിശനയത്തിൽ മാറ്റം വരുത്താൻ റിസർവ് ബാങ്ക് തയ്യാറാകുമെന്നും വിലയിരുത്തലുകലുണ്ട്.

എംപിസിയിൽ കേന്ദ്രസർക്കാർ നാമനിർദേശം ചെയ്ത സ്വതന്ത്ര അംഗങ്ങളായ ആഷിമ ഗോയൽ, മലയാളിയായ പ്രൊഫ. ജയന്ത് വർമ, ശശാങ്ക് ഭീഡെ എന്നിവരുടെപ്രവർത്തന കാലാവധി അവസാനിച്ചതിനെ തുടർന്ന് മൂന്ന് പുതിയ അംഗങ്ങളെ കേന്ദ്രം പ്രഖ്യാപിച്ചിരുന്നു.

ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സ് ഡയറക്ടർ പ്രൊഫ. രാം സിങ്, ഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്റ്റഡീസ് ഇൻ ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് ഡയറക്ടർ ‍ഡോ. നാഗേഷ് കുമാർ, സാമ്പത്തിക വിദഗ്ദ്ധൻ സൗഗത ഭട്ടാചാര്യ എന്നിവരാണ് പുതിയ അംഗങ്ങൾ.

നിലവിലെ അംഗങ്ങളിൽ പ്രൊഫ. ജയന്ത് വർമയും ആഷിമ ഗോയലും റീപ്പോനിരക്കിൽ ഇളവ് വേണമെന്ന് കഴിഞ്ഞ യോഗങ്ങൾ ശക്തമായി വാദിച്ചിരുന്നു. ഇന്ത്യ പോലൊരു സമ്പദ്‍വ്യവസ്ഥ ഏറെക്കാലം 6.50 ശതമാനമെന്ന ഉയർന്ന പലിശനിരക്കിൽ തുടരുന്നത് സാമ്പത്തിക വളർച്ചയെ സാരമായി ബാധിക്കുമെന്ന നിലപാടായിരുന്നു പ്രൊഫ. ജയന്ത് വർമയുടേത്.

പുതിയ അംഗങ്ങളിൽ സൗഗത ഭട്ടാചാര്യ പ്രൊഫ. ജയന്തിന് സമാനമായ നിലപാട് സ്വീകരിച്ചേക്കുമെന്ന് സൂചനകളുണ്ട്. പലിശഭാരം കുറച്ചുകൊണ്ട്, രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന നടപടി അനിവാര്യമാണെന്ന് കഴിഞ്ഞ ഓഗസ്റ്റിൽ താനെഴുതിയ ലേഖനത്തിൽ സൗഗത അഭിപ്രായപ്പെട്ടിരുന്നു.

X
Top