
മുംബൈ: കഴിഞ്ഞ ആറ് മാസത്തില്‍ 135 ശതമാനം ഉയര്‍ന്ന ഓഹരിയാണ് ആര്‍ബിഎല്‍ ബാങ്കിന്റേത്. ജൂണ്‍ 20 ന് 74.15 രൂപ എന്ന 52 ആഴ്ച താഴ്ച വരിച്ച ഓഹരി, നിലവില്‍ 172.05രൂപയിലാണുള്ളത്. ബുധനാഴ്ച, 3.40 ശതമാനം നേട്ടം കൈവരിക്കാനും സാധിച്ചു.
ഒരു വര്‍ഷത്തെ ബീറ്റ 1.80 ആയതിനാല്‍ ചാഞ്ചാട്ടവും നഷ്ടസാധ്യതയും ഉയര്‍ന്നതാണ്.സൂചികയെക്കാള്‍ വേഗത്തിലുയരുമെങ്കിലും വലിയ തിരുത്തലിന് വിധേയമാക്കപ്പെടുന്നവയാണ് ബീറ്റ സ്റ്റോക്കുകള്‍.റിലേറ്റീവ് സ്‌ട്രെങ്ത് ഇന്‍ഡെക്‌സ് (ആര്‍എസ്‌ഐ) 60.6, അമിത വില്‍പനഘട്ടത്തേയും 15:1 ഇക്വിറ്റി റേഷ്യോ, കുറഞ്ഞ മൂല്യത്തേയും കാണിക്കുന്നു.
ഇന്‍ഡസ്ട്രി ഇക്വിറ്റി റേഷ്യോ 26:69 ആണ്. ടിപ്‌സ്2ട്രേഡിലെ അഭിജീത് പറയുന്നതനുസരിച്ച് 173 ല്‍ സ്റ്റോക്ക് റെസിസ്റ്റന്‍സ് നേരിടും. അതിന് മുകളില്‍ ക്ലോസ് ക്ലോസ് ചെയ്യുന്ന പക്ഷം 211-245 ആയിരിക്കണം ലക്ഷ്യവില.
സപ്പോര്‍ട്ട് 130 രൂപ. എയ്ഞ്ചല്‍ വണ്‍, ടെക്‌നിക്കല്‍ ആന്റ് ഡെറിവേറ്റീവ് റിസര്‍ച്ചിലെ സീനിയര്‍ അനലിസ്റ്റ് ഓഷാക്രിഷന്റെ അഭിപ്രായത്തില്‍ 148-150 ആയിരിക്കും അടുത്ത സപ്പോര്‍ട്ട് ലെവല്‍. 174 ഭേദിക്കുന്ന പക്ഷം ഓഹരി 190-194 രൂപയിലേയ്‌ക്കെത്തുമെന്നും അദ്ദേഹം അറിയിക്കുന്നു.