ഇന്ത്യയിലെ പെയിന്റ് വിപണിയുടെ നിറം മങ്ങുന്നുരാജ്യത്തെ കടക്കാരുടെ എണ്ണം കൂടി; ഭക്ഷണ ഉപഭോഗം കുറഞ്ഞുപ്രത്യക്ഷ നികുതി വരുമാനത്തില്‍ 15.4 ശതമാനം വളര്‍ച്ചഇ-കൊമേഴ്‌സ് കമ്പനികളുടെ ഉദ്യോഗസ്ഥരെ ഇഡി വിളിച്ചു വരുത്തുന്നുഉപഭോക്തൃ വില പണപ്പെരുപ്പം കുതിക്കുന്നു

സെപ്തംബര്‍ 30 ന് ശേഷം 2000 രൂപ നോട്ടുകള്‍ക്കെന്ത് സംഭവിക്കും?

ന്യൂഡല്‍ഹി: 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) മെയ് 19 ന് പ്രഖ്യാപിച്ചു. ക്ലീന്‍ നോട്ട് നയത്തിന്റെ ഭാഗമായാണ് നീക്കം. സെപ്തംബര്‍ 30 വരെ ബാങ്ക് ശാഖകളിലോ ആര്‍ബിഐ നിയുക്ത ഓഫീസുകളിലോ 2000 രൂപ നോട്ടുകള്‍ നിക്ഷേപിക്കാനോ കൈമാറ്റം ചെയ്യാനോ സാധിക്കും.

കൂടാതെ, 2,000 രൂപ നോട്ടുകള്‍ നിയമാനുസൃതമായ ടെന്‍ഡറായി തുടരുമെന്നും റെഗുലേറ്റര്‍ അറിയിക്കുന്നു. അതേസമയം സെപ്തംബര്‍ 30 ന് ശേഷം നോട്ടുകള്‍ക്ക് എന്ത് സംഭവിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ കേന്ദ്രബാങ്ക് അധികൃതര്‍ തയ്യാറായില്ല.

ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് സെപ്തംബര്‍ 30 ന് ശേഷം നോട്ടുകള്‍ നിയമപരമായ ടെന്‍ഡറായി തുടര്‍ന്നേയ്ക്കും. എന്നാല്‍ നിക്ഷേപിക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനും കൂടുതല്‍ വ്യവസ്ഥകള്‍ ബാധകമാക്കും. 2014 ലെ ആര്‍ബിഐയുടെ നീക്കം ഇക്കാര്യം വ്യക്തമാക്കുന്നു.

2005 ന് മുമ്പ് പുറത്തിറക്കിയ എല്ലാ ബാങ്ക്‌നോട്ടുകളും പ്രചാരത്തില്‍ നിന്ന് പൂര്‍ണ്ണമായും പിന്‍വലിക്കുമെന്ന് 2014 ജനുവരി 22 ന് കേന്ദ്രബാങ്ക് പറഞ്ഞു. നോട്ടുകള്‍ കൈമാറുന്നതിനായി ബാങ്കുകളെ സമീപിക്കണമെന്നായിരുന്നു നിര്‍ദ്ദേശം. 2005 ന് മുമ്പ് പുറത്തിറക്കിയ നോട്ടുകള്‍ നിയമാനുസൃതമായി തുടരുമെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കി.

ഇതിനര്‍ത്ഥം ബാങ്കുകള്‍ അവരുടെ ഉപഭോക്താക്കള്‍ക്കും ഉപഭോക്താക്കള്‍ അല്ലാത്തവര്‍ക്കും നോട്ടുകള്‍ മാറ്റി നല്‍കണം എന്നാണ്. എന്നിരുന്നാലും, 2014 ജൂലൈ 01 മുതല്‍ 10 ലധികം 500, 1,000 രൂപ നോട്ടുകള്‍ കൈമാറുന്നതിന് (പിന്‍വലിച്ചത്) ഉപഭോക്താക്കള്‍ അല്ലാത്തവര്‍ ഐഡന്റിറ്റി, താമസസ്ഥലം എന്നീ തെളിവുകള്‍ നല്‍കേണ്ടി വന്നു.

ഇത്തവണയും സെന്‍ട്രല്‍ ബാങ്ക് സെപ്റ്റംബര്‍ 30 ന് ശേഷം 2,000 രൂപ നോട്ടുകള്‍ സ്വീകരിക്കുന്നത് തുടരാന്‍ സാധ്യതയുണ്ട്. പക്ഷേ കൂടുതല്‍ രേഖകള്‍ ആവശ്യപ്പെടാം.

X
Top