രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

റിസർവ് ബാങ്കിന്റെ തലപ്പത്ത് ശക്തികാന്ത ദാസ് തുടരുമോയെന്നതിൽ മനസ്സുതുറക്കാതെ കേന്ദ്രം

മുംബൈ: റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിന്റെ പ്രവർത്തനകാലാവധി അവസാനിക്കാൻ ഇനി ശേഷിക്കുന്നത് മൂന്നാഴ്ച മാത്രം. അദ്ദേഹത്തിന് പുനർനിയമനം നൽകുന്നത് സംബന്ധിച്ചോ പകരക്കാരനെ കണ്ടെത്തുന്നതിനെ കുറിച്ചോ കേന്ദ്രസർക്കാർ ഇനിയും മനസ്സുതുറന്നിട്ടുമില്ല.

2018 ഡിസംബറിലാണ് ശക്തികാന്ത ദാസ് റിസർവ് ബാങ്ക് ഗവർണറായി നിയമിതനായത്. മൂന്നുവർഷമാണ് ഗവർണറുടെ പ്രവർത്തന കാലാവധി. 2021 ഡിസംബറിൽ അദ്ദേഹത്തിന് കേന്ദ്രം പുനർനിയമനം നൽകി.

അടുത്തമാസം 10ന് അദ്ദേഹത്തിന്റെ രണ്ടാം ടേമും അവസാനിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരടങ്ങിയ ക്യാബിനറ്റ് അപ്പോയിന്റ്മെന്റ്സ് കമ്മിറ്റിയാണ് പുനർനിയമനം അല്ലെങ്കിൽ പകരക്കാരനെ കണ്ടെത്തുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത്.

റിസർവ് ബാങ്കിന്റെ 25-ാം ഗവർണറാണ് ശക്തികാന്ത ദാസ്. ഇനിയും പുനർനിയമനം നൽകേണ്ടെന്ന് കേന്ദ്രം തീരുമാനിച്ചാൽ, അടുത്തമാസം 4 മുതൽ 6 വരെ നടക്കുന്ന പണനയ നിർണയ സമിതി (എംപിസി) യോഗം അദ്ദേഹം അധ്യക്ഷത വഹിക്കുന്ന അവസാന യോഗമായി മാറും.

ഡിസംബർ ആറിനാണ് പണനയം പ്രഖ്യാപിക്കുക. അടിസ്ഥാന പലിശനിരക്ക് (റീപ്പോനിരക്ക്) കുറയ്ക്കണമെന്ന ആവശ്യം ശക്തമായിരിക്കുന്ന പശ്ചാത്തലത്തിലാണ് അടുത്തമാസത്തെ യോഗമെന്നതും ശ്രദ്ധേയമാണ്. പലിശ കുറയ്ക്കണമെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയലും കഴി‍ഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു.

അതേസമയം, റീട്ടെയ്ൽ പണപ്പെരുപ്പം കഴിഞ്ഞമാസം 6 ശതമാനമെന്ന നിയന്ത്രണപരിധിയും ലംഘിച്ച് കുതിച്ചുയർന്നതിനാലും ഭക്ഷ്യവിലപ്പെരുപ്പം (ഫുഡ് പ്രൈസ് ഇൻഫ്ലേഷൻ) 11 ശതമാനത്തിനടുത്തേക്ക് കത്തിക്കയറിയതിനാലും റിസർവ് ബാങ്ക് പലിശനിരക്ക് കുറയ്ക്കാൻ സാധ്യത വിരളമാണ്.

ഫെബ്രുവരിയിലെ യോഗത്തിലും പലിശ കുറച്ചേക്കില്ലെന്നും ഏപ്രിലിൽ പലിശ പരിഷ്കരണം പ്രതീക്ഷിക്കാമെന്നും സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.

X
Top